സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പി സി ജോര്‍ജ് എംഎല്‍എക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി രംഗത്ത്

വിമെന്‍പോയിന്‍റ് ടീം

അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ പി സി ജോര്‍ജ് എംഎല്‍എക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി രംഗത്ത്. പി സി ജോര്‍ജ് തനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ക്കെതിരെ നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

അമ്മയും സഹോദരനും അടങ്ങുന്ന തന്റെ കുടുംബത്തിന് താങ്ങാനാവുന്നതല്ല ജീവിതത്തില്‍ സംഭവിച്ചത്. പക്ഷേ തകര്‍ന്നു പോകരുതെന്നും അവസാനം വരെ പിടിച്ചു നില്ക്കണമെന്നുള്ള അതിശക്തമായ ഒരു തോന്നലിന്റെ പുറത്താണ് ഞാന്‍ ദിവസങ്ങള്‍ കഴിക്കുന്നത്. ആത്മശക്തിയും ആത്മവിശ്വാസവും മുറുക്കെ പിടിച്ച് തിരിച്ചുവരവിനായുള്ള ശ്രമം ആക്രമിക്കപ്പെട്ടതിന്റെ പിറ്റേനാള്‍ മുതല്‍ ഞാന്‍ നടത്തി കൊണ്ടിരിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല, ഈ സമരത്തില്‍ തോല്ക്കരുതെന്ന് ആഗ്രഹിച്ചിട്ട്.... ഞാന്‍ തോറ്റാല്‍ തോല്ക്കുന്നത് എന്നെപ്പോലെ ആക്രമിക്കപ്പെട്ട മറ്റനേകം സ്ത്രീകളും കൂടെയാണെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട്. പി സി ജോര്‍ജിനെ പോലുള്ളവര്‍ ഞാന്‍ എന്തു ചെയ്യണമെന്നാമ് കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? നടി കത്തില്‍ ചോദിക്കുന്നു.

വനിതാ കമ്മീഷനെതിരെയും കഴിഞ്ഞ ദിവസം പി സി ജോര്‍ജ്  അധിക്ഷേപകരമായ പ്രസ്താവന നടത്തിയിരുന്നു. പി സി ജോര്‍ജിനെതിരെ നിരവധി പ്രമുഖര്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്ടീവാണ് നടിയുടെ കത്ത് ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും