സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിവാഹേതര സഹജീവിതം സംസ്‌കാരത്തിന് എതിരെന്ന് രാജസ്ഥാന്‍ വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍

വിമെന്‍പോയിന്‍റ് ടീം

വിവാഹേതര സഹജീവിതിത്തിനെതിരെ പ്രചരണം സംഘടിപ്പിക്കുമെന്ന് രാജസ്ഥാന്‍ വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മ്മ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു വനിത കമ്മിഷന്‍ ലിവ്- ഇന്‍ റിലേഷനെതിരെ വനിതകള്‍ക്കിടയില്‍ പ്രചരണവുമായി രംഗത്തെത്തുന്നത്.

ഇത്തരത്തിലുള്ള ബന്ധങ്ങള്‍ തകരുമ്പോള്‍ ഏറ്റവുമധികം സഹിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണെന്ന് സുമന്‍ ശര്‍മ്മ വ്യക്തമാക്കി. ഇത്തരം ബന്ധങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന് വിരുദ്ധമായതിനാല്‍ ഈ സ്ത്രീകളെ സഹായിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. വിവാഹിതരാകുന്ന ദമ്പതികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി വനിത കമ്മിഷന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ശര്‍മ്മ വ്യക്തമാക്കി. ദമ്പതികള്‍ക്ക് സമാധാന പൂര്‍വവും സന്തോഷകരവുമായ ഒരു ദാമ്പത്യ ജീവിതം ലഭിക്കാന്‍ ഇത് സഹായിക്കും.

താന്‍ ചെയര്‍പേഴ്‌സണായി ചുമതലയേല്‍ക്കുമ്പോള്‍ രാജസ്ഥാന്‍ വനിത കമ്മിഷനില്‍ 32,000 കേസുകള്‍ പരിഹരിക്കാനുണ്ടായിരുന്നെന്നും ഇപ്പോള്‍ അത് 5000 ആയി കുറഞ്ഞെന്നും അവര്‍ അറിയിച്ചു. കമ്മിഷന്റെ ജില്ലാ ഘടകങ്ങളും ഉടന്‍ തന്നെ ആരംഭിക്കും. ഗ്രാമീണ തലം മുതല്‍ മഹിള പഞ്ചായത്തുകള്‍ രൂപീകരിക്കുകയും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉറപ്പാക്കുകയും ചെയ്യും.

രാജസ്ഥാന്‍ വനിത കമ്മിഷന് ഒട്ടനവധി വിജയകഥകള്‍ പറയാനുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. മിക്ക വിവാഹ ജീവിതങ്ങളും തകരുന്നതിന് കാരണം നവദമ്പതികളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍ ഇടപെടുന്നതാണെന്നും അവര്‍ വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും