സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വനിതാവത്കരണത്തിനെക്കുറിച്ച് സൗദിയുടെ വെളിപ്പെടുത്തല്‍

വിമെന്‍പോയിന്‍റ് ടീം

വനിതാ വത്കരണത്തിനെ തുടര്‍ന്ന് ഒരു ലക്ഷം വനിതകള്‍ക്ക് ജോലി ലഭിച്ചെന്ന് സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത്രയും സ്വദേശി വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സാധിച്ചത് നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സൗദിയില്‍ സ്ത്രീകള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങല്‍ വില്‍ക്കുന്ന വ്യാപാര കേന്ദ്രങ്ങളില്‍ വനിതാവല്‍ക്കരണം നടപ്പിലാക്കിയതിന് ശേഷമാണ് ഒരു ലക്ഷം വനിതകള്‍ക്ക് ജോലി ലഭിച്ചത്. സെയില്‍സ് ഗേള്‍ മുതല്‍ ഷോപ് മാനേജര്‍ വരെ വിവിധ തസ്തികയിലാണ് വനിതകളെ നിയമിച്ചിട്ടുളളതെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകളുടെ വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന 13,000 ലേറെ വന്‍കിട ഷോ റൂമുകളാണ് സൗദിയിലുളളത്. ഇവിടങ്ങളില്‍ ഒരു ലക്ഷത്തിലേറെ വനിതകള്‍ക്ക് തൊഴില്‍ ലഭിച്ചതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.സൗദിയില്‍ തൊഴിലില്ലാത്ത ബിരുദ ധാരികളായ വനിതകളുടെ എണ്ണം കൂടിവരികയാണ്. 33 ശതമാനമുളള വനിതാ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമായി കുറക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രമം.വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യാപാര കേന്ദ്രങ്ങളില്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ച ചട്ടങ്ങള്‍ പാലിക്കണം. തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ചേംബര്‍ ഓഫ് കോമേഴ്‌സും ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും