സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആര്‍ത്തവ അവധി: എല്ലാ വശവും പരിശോധിക്കും

വിമെന്‍പോയിന്‍റ് ടീം

വനിതാജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി.  കെ എസ് ശബരീനാഥന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആര്‍ത്തവം സ്ത്രീകളുടെ ജൈവിക സവിശേഷതയാണ്. അവര്‍ ഇതുമൂലം ചില ശാരീരിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രസവാവധി കാലയളവ് നീട്ടുക പോലുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്കായി നടപ്പാക്കിയിട്ടുണ്ട്.

എങ്കിലും തെറ്റായ ചില വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ ആര്‍ത്തവകാലത്ത് പൊതു ഇടങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്ന രീതിയുണ്ട്. ഇത് ഇന്നും ചിലയിടങ്ങളില്‍ അവസാനിച്ചിട്ടില്ല. ആര്‍ത്തവസമയം അശുദ്ധിക്കാലമാണെന്ന നിലയ്ക്കല്ല കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും