സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

നവാസ് ഷെരീഫിന്റെ സീറ്റില്‍ ഭാര്യ കുല്‍സം നവാസ് മത്സരിക്കും

വിമെന്‍പോയിന്‍റ് ടീം

നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗിന്റെ (നവാസ്) സ്ഥാനാര്‍ത്ഥിയായി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സം നവാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 1999 മുതല്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന കുല്‍സം ആദ്യമായാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നത്.

അഴിമതി ആരോപണത്തില്‍പ്പെട്ട നവാസ് ഷെരീഫ് സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് അനുജന്‍ ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നവാസ് ഷെരീഫ് പരിഗണിച്ചിരുന്നെങ്കിലും മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളുടെ തീരുമാന പ്രകാരമാണ് കുല്‍സം നവാസ് സ്ഥാനാര്‍ത്ഥിയാകുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ തെഹ്രക് ഇ ഇന്‍സാഫിന്റെ യസ്മീന്‍ റാഷിദും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സെപ്തമ്ബര്‍ മാസത്തിലാണ് ഉപതിരഞ്ഞെടുപ്പ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും