സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആര്‍ത്തവ കാലത്ത് സ്ത്രീകളെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്ന പ്രവണതയ്ക്ക് ഇന്നും മാറ്റം വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

വിമെന്‍പോയിന്‍റ് ടീം

 ആര്‍ത്തവ കാലത്ത് സ്ത്രീകളെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്ന പ്രവണതയ്ക്ക് ഇന്നും മാറ്റം വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടി അവധി കൊടുക്കണമെന്നായിരുന്നു ശബരീനാഥന്‍ സബ്മിഷനിലൂടെ ഉന്നയിച്ചത്. എന്നാല്‍ മുന്‍കാലത്ത് ആര്‍ത്തവം അശുദ്ധിയാണെന്ന് ചൂണ്ടിക്കാണിച്ച് സ്ത്രീകളെ വിലക്കിയിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആര്‍ത്തവമെന്നത് സ്ത്രീകളുടെ ജൈവികമായ സവിശേഷതയാണ്. അതിനെ ആ നിലയിലാണ് സമൂഹം കാണേണ്ടത്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുമുണ്ട്.
സ്ത്രീകള്‍ക്ക് ഇപ്പോള്‍ പ്രസവാവധിയുണ്ട്. പ്രസവാവധിയുടെ കാലയളവ് മുമ്പത്തേക്കാള്‍ ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ചില മേഖലകളില്‍ ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. അതുപോലെ ആര്‍ത്തവാവധിയെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, ഇതിന്‍റെ മറ്റൊരു വശം നാം കാണാതിരുന്നുകൂടാ. ആര്‍ത്തവകാലത്ത് സ്ത്രീകളെ എല്ലാ ജോലികളില്‍ നിന്നും തെറ്റായ വിശ്വാസങ്ങളുടെ ഭാഗമായി അയിത്തം കല്‍പ്പിച്ച് പൊതു ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്ന സ്ഥിതിയും ചില വിഭാഗങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നും അത് പൂര്‍ണ്ണമായി അവസാനിച്ചു എന്ന് പറയാന്‍ കഴിയില്ല.
സ്ത്രീകളുടെ ജൈവികമായ സവിശേഷതകള്‍ കണക്കിലെടുത്ത് ആര്‍ത്തവ അവധിയെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ അതൊരു മാറ്റിനിര്‍ത്തലായി മാറാനും പാടില്ല. സ്ത്രീകളുടെ സ്വകാര്യത കൂടി അടങ്ങുന്ന കാര്യമാകയാല്‍ എല്ലാ വശങ്ങളെ സംബന്ധിച്ചും ഒരു പരിശോധന നടത്തി പൊതു നിലപാട് സ്വീകരിക്കേണ്ടതുണ്ട്.

പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/

വായിക്കേണ്ട പുസ്‌തകങ്ങള്‍

ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും