സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

'ചൗപദി' ക്രിമിനല്‍ കുറ്റമാക്കി നേപ്പാള്‍

വിമെന്‍പോയിന്‍റ് ടീം

ആര്‍ത്തവ സമയത്ത് സ്ത്രീകളെ ഒറ്റപ്പെടുത്തിയിരുന്ന പുരാതന ഹിന്ദു ആചാരം 'ചൗപദി' ക്രിമിനല്‍ കുറ്റമാക്കി നേപ്പാള്‍. നേപ്പാളില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന 'ചൗപദി' ആചാരത്തിനെതിരെയാണ് പാര്‍ലിമെന്റ് കഴിഞ്ഞ ദിവസം നിയമനിര്‍മാണം നടത്തിയത്. നിയമം ലംഘിക്കുക്കുന്നവര്‍ക്കെതിരെ മൂന്നു മാസം തടവ് അല്ലെങ്കില്‍ 2000 രൂപ പിഴ ചിലപ്പോള്‍ ഇവരണ്ടും ശിക്ഷയായി ചുമത്തും.

നേപ്പാളിലെ  ഉള്‍ഗ്രാമങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും നിലനില്‍ക്കുന്ന വിചിത്രാചാരമാണ് 'ചൗപദി'. ഇതു പ്രകാരം ആര്‍ത്തവ കാലയളവില്‍ സ്ത്രീകള്‍ വീട്ടില്‍ നില്‍ക്കാനോ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ തൊടുവാനോ പാടില്ല. കൂടാതെ, മതപരമായ കാര്യങ്ങളില്‍ നിന്നും വിലക്കിയിരുന്നു. ഇതില്‍ ഏറ്റവും വിചിത്രം ഈ സമയത്ത്‌സ്ത്രീകള്‍ വീട്ടില്‍ അന്തിയുറങ്ങാന്‍ പാടില്ല, പകരം 'ചൗ ഗോത്ത്' എന്നു പറയുന്ന പരമ്പരാഗത കുടിലിലാണ് കിടന്നുറങ്ങേണ്ടിയിരുന്നത്.

ഈ ആചാരത്തിനെതിരെയാണ് നേപ്പാള്‍ നിയമനിര്‍മാണം കൊണ്ടുവന്നത്. ഇതു പ്രകാരം ആര്‍ത്തവ സമയത്ത് സ്ത്രീകളെ 'ചൗപദി' ആചാരം പിന്തുടരാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തും. നേരത്തെ, സുപ്രീം കോടതി ഇത്തരം അനാചാരങ്ങള്‍ വിലക്കിയിരുന്നെങ്കിലും ചില ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ ഇവ നിലനിന്നിരുന്നു. പ്രസിഡന്റിന്റെ അനുമതി കൂടി ലഭിച്ചാല്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മാസം നേപ്പാളില്‍ പാമ്പുകടിയേറ്റ് പെണ്‍കുട്ടി മരണപ്പെട്ടിരുന്നു. ഈ പെണ്‍കുട്ടി 'ചൗപദി' ആചാരപ്രകാരം 'ചൗ ഗോത്ത്' കുടിലില്‍ കിടന്നുറങ്ങുന്ന സമയത്തായിരുന്നു പാമ്പു കടിയേറ്റത്. 2016 ലും രണ്ടു സ്ത്രീകള്‍ 'ചൗ ഗോത്ത്'  കുടിലില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ കുടിലില്‍വച്ച്‌ വിഷപുക ശ്വസിച്ചാതായിരുന്നു കാരണം. എന്നാല്‍ മറ്റൊരു സ്ത്രീ കൊല്ലപ്പെട്ടതിന്റെ കാരണം ഇന്നും അവ്യക്തമാണ്‌. വിചിത്രാചാരത്തിന്റെ ഇരകളായി അനവധി സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും