സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പെണ്‍കുട്ടികളുടെ കൂട്ടായ്മ-അപരാജിത

വിമെന്‍പോയിന്‍റ് ടീം

പ്രശസ്ത കവയത്രി  റോസ് മേരിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക്  വേണ്ടി രൂപീകരിച്ച കൂട്ടായ്മയാണ് അപരാജിത. വീടുകളുടെ ചുവരുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടുപോകുന്ന പെണ്‍കുട്ടികളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനും അവരുടെ ക്രീയാത്മകതയെ ഉണര്‍ത്തുവാനും അവസരം നല്കികൊണ്ടുള്ള ഒരു പൊതു ഇടമാണിത്.

എട്ടിനും പതിനാലിനും പ്രായമുള്ള പെപെണ്‍കുട്ടികള്‍ക്കാണ് അംഗത്വം നല്കുന്നത്.ആദ്യഘട്ടത്തില്‍ 50 പെണ്‍കുട്ടികള്‍ക്കാണ് അംഗത്വം നല്കുക.വ്യക്തിത്വ വികസനത്തിനും ശാക്തീകരണത്തിനും മുന്‍തൂക്കം നല്കുന്ന പരിപാടിള്‍ക്കാണ് പ്രാധാന്യം.പഠനയാത്രകള്‍,ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍റെ തെരഞ്ഞെടുത്ത 10സിനിമകളുടെ  പ്രദര്‍ശനം,പ്രമുഖ വ്യക്തികളുമായുള്ള സംവാദങ്ങള്‍,പൊതു വിഞ്ജാന ക്ലാസ്സുകള്‍,പ്രസംഗ പരിശീലനം,കവിതാലാപന പരിശീലനം,പുസ്തകപരിചയം,വ്യായാമം,കരകൗശവിദ്യകളുടെ പരിശീലനം എന്നിവയാണ് മുഖ്യപ്രവര്‍ത്തനങ്ങള്‍.മാസത്തിലെ ആദ്യശനിയാഴ്ചയാണ് അപരാജിത കൂട്ടായ്മ സംഘടിപ്പിക്കുക. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും