സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കഞ്ചാവ് ശൃംഖല പെകുട്ടികളെ ഇരയാക്കുന്നു

വിമെൻ പോയിന്റ് ടീം

തിരുവനന്തപുരം നഗരത്തില്‍ കഞ്ചാവ് മാഫിയ ഇരകളെ പിടിക്കുന്നതിനു പെകുട്ടികളെ ഉപയോഗിക്കുന്നതായി സൂചന. ലഹരി ശൃംഖലയില്‍ പുതിയ കണ്ണികളെ ചേര്‍ക്കാന്‍ പെകുട്ടികള്‍ക്ക് വിശദമായ പരിശീലനം നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 'കഞ്ചാവ് മാഫിയ' നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് സുന്ദരികളായ പെകുട്ടികളെ കഞ്ചാവ് വില്‍പനയ്ക്കായി നിയോഗിക്കുന്നു. പ്രത്യേക പരിശീലനം നേടിയ പെകുട്ടികള്‍ ആവശ്യക്കാരെ മാഫിയയ്ക്ക് ബന്ധമുള്ള ഐസ്‌ക്രീം പാര്‍ലറിലോ ജൂസ് കടകളിലോ കൊണ്ട് പോകുന്നു. ആദ്യം ജൂസിലും മറ്റും പാനീയങ്ങളിലും കഞ്ചാവ് ചെറിയ അളവില്‍ നല്‍കുന്നു. തുടര്‍ച്ചയായി ഇതുപയോഗിക്കുന്നവര്‍ അടിമകളാകുന്നു. പിന്നെ കഞ്ചാവ് മാഫിയ പറയുന്നതെന്തും ചെയ്യേണ്ടൊരവസ്ഥ വരുന്നു. വിതരണക്കാരുടെ റോള്‍ ഏറ്റെടുക്കാനും പിന്നെ അവര്‍ക്ക് സമ്മതമാണ്. ഈ ശൃംഖലയില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അപ്പര്‍ ക്ലാസ് കുടുംബത്തിലേയും മക്കള്‍ ഉണ്ട്. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നാമെങ്കിലും ലഹരി മാഫിയ റാക്കറ്റ് ശക്തമായി വേരുറപ്പിച്ചു കഴിഞ്ഞു എന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരയെ പിടിക്കുന്നതിനായി നിയോഗിക്കുന്ന പെകുട്ടികളെയും കഞ്ചാവ് റാക്കറ്റ് വലയില്‍ വീഴ്ത്തിയതാണ്.അന്യസംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിക്കുന്നതിനും പുത്തന്‍ രീതികളിലൂടെ അത് ഉപയോഗിക്കുന്നതിനും പെകുട്ടികളെ മറയാക്കുന്നവരാണ് കഞ്ചാവ് റാക്കറ്റിലുള്ളത്. കൗമാരക്കാരില്‍ ലഹരിക്ക് അടിമകളായ പെകുട്ടികളെ കണ്ടെത്തി കൗണ്‍സിലിങ് നല്‍കുന്നതിനും ചികിത്സ നല്‍കുന്നതിനും പോലീസ് രംഗത്തുണ്ട്. സഹായത്തിനായി വനിതാ ഹെല്‍പ്പ് ലൈനിലെ 9995399953, കട്രോള്‍ റൂമിലെ 9497990009, 9497960211 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും