സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പരസ്യങ്ങളിലും വേണം ലിംഗ നീതി; പുതിയ ചട്ടവുമായി യു.കെ

വിമെന്‍പോയിന്‍റ് ടീം

പാചകവും വീട്ടുജോലിയും അറിയാത്തവരായി പുരുഷന്‍മാരെ മുദ്രകുത്തുന്ന പരസ്യങ്ങള്‍ക്കും വീട് വൃത്തിയാക്കേണ്ടത് സ്ത്രീകളാണെന്ന തരത്തിലുള്ള പരസ്യങ്ങള്‍ക്കും ഇനി വിട. എന്നാല്‍ മാറ്റം ഇന്ത്യയിലല്ല. യു.കെയിലാണ് ഇത്തരം മാറ്റം വരാന്‍ പോകുന്നത്.
പരസ്യങ്ങളില്‍ ലിംഗനീതി ഉറപ്പാക്കാന്‍ യു.കെ ഒരുങ്ങുകയാണ്. പരസ്യചിത്രങ്ങള്‍ ആളുകളെ സ്വാധീനിക്കുമെന്നതിനാല്‍ ഇവയില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് പരസ്യങ്ങളുടെ നിയന്ത്രണ ഏജന്‍സിയായ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടെ തീരുമാനം.പുതിയ ചട്ടപ്രകാരം പുരുഷനേയോ സ്ത്രീയേയോ പരിഹസിക്കുന്ന രീതിയില്‍ പരസ്യങ്ങളില്‍ ചിത്രീകരിക്കാന്‍ പാടില്ല. മാത്രമല്ല ഏതെങ്കിലും ജോലി സ്ത്രീയ്‌ക്കോ പുരുഷനോ മാത്രമായുള്ള തരത്തിലുള്ള പരസ്യവും അനുവദിക്കില്ല.
ഇത് പ്രകാരം യു.കെയില്‍ സംപ്രേഷണം ചെയ്യേണ്ട പരസ്യങ്ങള്‍ക്ക സ്റ്റാന്‍ഡേര്‍ഡ് അഡ്വര്‍ടൈസിംഗ് അതോറിറ്റി പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും