സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം വിന്‍സെന്റിന് ജാമ്യമില്ല

വിമെന്‍പോയിന്‍റ് ടീം

വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റിന് കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം തള്ളിയത്. ബാലരാമപുരം സ്വദേശിനിയെ എം വിന്‍സന്റ് എംഎല്‍എ വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടുതവണ ബലാത്സംഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയിലാണ് വിന്‍സെന്റിനെതിരെ പൊലീസ് കേസെടുത്തത്‌.  എംഎല്‍എ കടയില്‍ കയറിയും  പീഡിപ്പിച്ചെന്നും യുവതി പറഞ്ഞിരുന്നു.  

വിന്‍സെന്റിനെ ചോദ്യം ചെയ്യാന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കറുടെ ഓഫീസ്‌ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് എംഎല്‍എയെ കസ്റ്റഡിയില്‍ എടുത്തത്. വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ 900 തവണ വിളിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.  വലിയ സ്വാധീനം
പ്രതിക്കുള്ളതിനാല്‍  പരാതിക്കാരിയുടെ ജീവന് പോലും ഭീഷണിയുണ്ടാകുമെന്ന പ്രോസിക്യൂഷന്‍  വാദം അംഗീകരിച്ചാണ് കോടതി ജാമ്യപേക്ഷ തള്ളിയത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും