സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍

വിമെന്‍പോയിന്‍റ് ടീം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കൈത്താങ്ങ്‌, ശ്രദ്ധ എന്നീ പേരുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 

പരീക്ഷണാടിസ്ഥാനത്തില്‍, തെരഞ്ഞെടുത്ത എഴുപത് പഞ്ചായത്തുകളിലെ 350 വാര്‍ഡില്‍ കൈത്താങ്ങ്‌ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ എല്ലാ അതിക്രമങ്ങളും തടയുകയും സ്ത്രീ സുരക്ഷ ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുടുംബശ്രീ, ജനമൈത്രി പോലീസ്, ആശ വര്‍ക്കര്‍മാര്‍, യുവജന ക്ലബ്ബുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഓരോ വാര്‍ഡിലും കര്‍മസേന രൂപീകരിക്കും. ലഹരിയ്ക്ക് അടിമപ്പെട്ട കുടുംബങ്ങള്‍, ശിഥിലമായ കുടുംബങ്ങള്‍ തുടങ്ങിയവ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയാണ് കര്‍മ സേനയുടെ ചുമതല. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനുള്ള നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ‘ശ്രദ്ധ’ ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും