തായ‌് വാനില്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തിരിക്കുന്ന അമ്മയുടെ 4800 വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.തായ്‌വാനിലെ തായ്ചിംഗ് പ്രദേശത്തെ പുരാവസ്തു ഖനന പ്രദേശത്താണ് ഇവരെ കണ്ടെത്തിയത്.3000-2500 ബി സിയിലെ ഭൂകമ്പത്തില്‍ മരിച്ച അമ്മയും കുഞ്ഞുമാണിതെന്ന് കരുതുന്നു.തായ്‌വാനില്‍ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള സംസ്കാരത്തിന്‍റെ ഭാഗമാണിവർ. അതായത് ഇന്ത്യയിലെ വേദകാലം നിലവില്‍ വന്ന സമയത്തെ സമകാലികരായിരുന്നു ഇവര്‍. മുട്ടു കുത്തി നില്‍ക്കുന്ന രീതിയിലാണ് അമ്മ. കുഞ്ഞിനെ ഭൂകമ്പത്തില്‍ നിന്ന് രക്ഷിക്കാന്‍ അമ്മ ശ്രമിക്കുകയായിരുന്നുവെന്നാണ് ഗവേഷകര്‍ കരുതുന്നത്.അഞ്ചടി 2 ഇഞ്ചോളം ഉയരമുള്ള അമ്മക്ക് 23 വയസ്സോളം പ്രായം വരുമെന്ന് കണക്കാക്കുന്നു. 50 സെന്‍റി മീറ്റര്‍ മാത്രം ഉയരമുള്ള കുട്ടിക്ക് 6 മാസത്തോളം പ്രായമുണ്ടെന്ന് കരുതുന്നു.മുന്‍പ് ചൈനയിലും കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന അമ്മയുടെ ഫോസിലുകള്‍ കണ്ടെത്തിയിരുന്നു.എഡി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആ അമ്മയേയും കുഞ്ഞിനെയും കണ്ടെത്തിയത് 2007ല്‍ ആയിരുന്നു.