സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ലൈംഗികപീഡനം തടയാന്‍ സഹായിക്കുന്ന സെന്‍സര്‍!

വിമെന്‍പോയിന്‍റ് ടീം

ബലാത്സംഗത്തിനോ ലൈംഗിക പീഡനങ്ങള്‍ക്കോ ഇരയാവുന്നവരെ സഹായിക്കാന്‍ ശരീരത്തില്‍ ഘടിപ്പിക്കുന്ന സെന്‍സര്‍ വികസിപ്പിച്ച് അമേരിക്കയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞ. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) റിസര്‍ച്ച് അസിസ്റ്റന്റ് മനീഷ മോഹനാണ് കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്റ്റിക്കര്‍ പോലെ ശരീരത്തില്‍ പിടിപ്പിക്കാവുന്നതാണ് ഇത്. ഏറ്റവും അടുത്ത പ്രദേശങ്ങളില്‍ ഉള്ളവരേയും ലൈംഗികപീഡനത്തിന് ഇരയാവുന്നവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉടന്‍ സെന്‍സര്‍ വിവരം അറിയിക്കും. ബ്ലൂത്ത് ടൂത്ത് വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പുമായി ഇത് ബന്ധിപ്പിക്കപ്പെട്ടിരിക്കും. തൊട്ടടുത്തുള്ളവര്‍ക്ക് ഉച്ചത്തിലുള്ള ശബ്ദത്തിലും മറ്റുള്ളവര്‍ക്ക് അല്ലാതെയുമുള്ള സന്ദേശങ്ങള്‍ ഇത് നല്‍കും.

വസ്ത്രത്തിലോ ശരീരത്തിലോ ഇത് ഒട്ടിച്ച് വയ്ക്കാം. ഒരാള്‍ സ്വയം വസ്ത്രമഴിക്കുന്നതും ബലപ്രയോഗത്തിലൂടെ വസ്ത്രം ഉരിയപ്പെടുന്നതും തമ്മിലുള്ള വ്യത്യാസം സെന്‍സര്‍ തിരിച്ചറിയും. ഇര അബോധാവസ്ഥയിലുള്ള സമയത്തും നിസഹായാവസ്ഥയിലുള്ളപ്പോഴുമെല്ലാം സെന്‍സര്‍ സഹായിക്കും. പാസീവ് മോഡിലും ആക്ടീവ് മോഡിലും സെന്‍സര്‍ പ്രവര്‍ത്തിക്കും. പാസീവ് മോഡില്‍ ഇരയ്ക്ക് സെന്‍സര്‍ ബട്ടനില്‍ അമര്‍ത്തി അപായ സന്ദേശം നല്‍കാം. ആക്ടീവ് മോഡില്‍ ബലപ്രയോഗവും വസ്ത്രമുരിയലുമെല്ലാം തിരിച്ചറിഞ്ഞ് സെന്‍സര്‍ പ്രവര്‍ത്തിക്കും. ഇര 30 സെക്കന്റിനുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ ഉറക്കെ ശബ്ദം പുറപ്പെടുവിച്ച് വിവരമറിയിക്കും. ഇര എവിടെയാണുള്ളത് എന്ന വിവരം സെന്‍സര്‍ നല്‍കും. ചെന്നൈയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ആയിരിക്കെയാണ് മനീഷ മോഹന് ഇത്തരമൊരു ആശയം തോന്നിയത്. ക്യാമ്പസിലെ വിദ്യാര്‍ത്ഥിനികളെ വൈകീട്ട് 6.30ന് ശേഷം പുറത്തിറങ്ങി നടക്കാന്‍ അനുവദിച്ചിരുന്നില്ല. സ്ത്രീകള്‍ക്ക് സംരക്ഷകര്‍ വേണ്ട. സ്വയം സംരക്ഷിക്കാന്‍ കഴിയണം – മനീഷ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും