സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വീട്ടമ്മയെ പീഡിപ്പിക്കല്‍: വിന്‍സെന്റ് എംഎല്‍എയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

വിമെന്‍പോയിന്‍റ് ടീം

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ  എം. വിന്‍സെന്റിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. എം വിന്‍സന്റ് എംഎല്‍എയെ ചോദ്യംചെയ്യുന്നതിന് അനുമതി തേടി അന്വേഷണച്ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ അജിതാബീഗം കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് കത്തുനല്‍കിയിരുന്നു.

എംഎല്‍എയുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം എംഎല്‍എക്കെതിരെ മൊഴി നല്‍കിയ വീട്ടമ്മ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്. എംല്‍എ രണ്ടുതവണ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മ പറഞ്ഞു. എംഎല്‍എ ക്വട്ടേഴ്സിലടക്കം ചെല്ലാനും ഫോണ്‍ വിളിച്ച്  ആവശ്യപ്പെട്ടതായി പറയുന്നു.പരാതിപെട്ടാല്‍ കുടുംബത്തെ തകര്‍ത്തുകളയുമെന്നായിരുന്നു ഭീഷണി. പീഡനം സഹിക്കാതെയാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും