സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശശികലക്ക് ജയിലില്‍ സുഖവാസം; ദൃശ്യങ്ങള്‍ പുറത്ത്

വിമെന്‍പോയിന്‍റ് ടീം

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല ജയിലില്‍ അനധികൃത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന മുന്‍ ജയില്‍ ഡിഐജി ഡി രൂപയുടെ വാക്കുകള്‍ ശരിവയ്ക്കുന്ന ദൃശ്യങ്ങള്‍ ഒരു കന്നട ചാനല്‍ പുറത്തുവിട്ടു. ബംഗളൂരു പരപ്പനാ അഗ്രഹാര ജയിലില്‍ നിയമങ്ങളൊന്നും പാലിക്കാതെ ആഢംബര ജീവിതം തന്നെയാണ് ശശികല നയിക്കുന്നതെന്നു വ്യക്തമാകുന്നതാണ് ഈ ദൃശ്യങ്ങള്‍.

സെല്ലില്‍ ശശികലയ്ക്കായി അഞ്ചു സെല്ലുകള്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ടെന്നും ഈ സെല്ലുകളില്‍ മറ്റ് തടവുകാര്‍ ആരും ഇല്ലെന്നും രൂപ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനു ശശികല രണ്ടുകോടി രൂപ കോഴ നല്‍കിയെന്നും രൂപയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ശശികലയ്ക്ക് അത്തരം സൗകര്യങ്ങളൊന്നും അനുവദിച്ചിട്ടില്ലെന്നായിരുന്നു ജയില്‍ ഡി.ജി.പി രൂപയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് വ്യക്തമാക്കിയത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും