സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവ്ഃ മെമ്മറി കാര്‍ഡ് കണ്ടെടുത്തു

വിമെന്‍പോയിന്‍റ് ടീം

 കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതിയ മെമ്മറി കാര്‍ഡ് പൊലീസിന് ലഭിച്ചു.
അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്നാണ് പൊലീസ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്.

നിലവില്‍ കാര്‍ഡില്‍ ദൃശ്യങ്ങളില്ല. ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതാണോ എന്നാണ് സംശയം. കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ ഇന്നലെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ ആയത്. കൊച്ചിയില്‍ ജൂനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന രാജു ജോസഫിനെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.
ഒളിവില്‍ പോയിരിക്കുന്ന പ്രതീഷ് ചാക്കോയെക്കുറിച്ച് അറിയാനാണ് രാജു ജോസഫിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നടിയെ ആക്രമിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും