സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിവാഹസമ്മാനമായി ഗര്‍ഭ നിരോധന ഉറകള്‍!

വിമെന്‍പോയിന്‍റ് ടീം

ഉത്തര്‍പ്രദേശ്  സര്‍ക്കാരിന്റെ വക പ്രത്യേകമായി ഒരു സമ്മാനം കൂടി. സമീപത്തെ ആശാ ജീവനക്കാര്‍ വഴി ഈ സമ്മാനം എല്ലാവരിലും എത്തുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുകയും ചെയ്യും. കുടുംബാസൂത്രണ സന്ദേശം, ഗര്‍ഭനിരോധന ഉറകളും ഗുളികകളും എന്നിവയടങ്ങിയ കിറ്റാണ് വിവാഹ ദിവസം സര്‍ക്കാരിന്റെ സമ്മാനമായി ദമ്പതികള്‍ക്ക് ലഭിക്കുന്നത്.

കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ആരോഗ്യ വകുപ്പിന്റെ കത്തുള്‍പ്പെടെയാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന തീരുമാനത്തിന്റെയും ജനസംഖ്യാ സ്ഥിരത കൈവരിക്കേണ്ടതിന്റെയും ആവശ്യകതയും ഇതില്‍ വ്യക്തമാക്കിയിരിക്കുന്നു. ലോക ജനസംഖ്യാ ദിനമായ നാളെ മുതല്‍ ആരംഭിക്കുന്ന മിഷന്‍ പരിവാര്‍ വികാസ് എന്ന പദ്ധതി പ്രകാരമാണ് കിറ്റ് വിതരണം. വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് നവദമ്പതികള്‍ക്ക് അറിവുണ്ടാകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രൊജക്ട് മാനേജര്‍ അവ്‌നീഷ് സക്‌സേന അറിയിച്ചു.

പാക്കറ്റിനുള്ളില്‍ ടവ്വലുകളും കൈത്തൂവാലകളും നഖംവെട്ടിയും ചീപ്പും എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബാസൂത്രണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഘുവായ ഭാഷയിലാണ് നല്‍കിയിരിക്കുന്നത്. വായിക്കാന്‍ അറിയാത്തവര്‍ക്ക് ആശാ ജീവനക്കാര്‍ തന്നെ ബ്രോഷറുകളിലെ കാര്യങ്ങള്‍ വിവരിച്ച് നല്‍കും. ആശാ ജീവനക്കാര്‍ നവദമ്പതികളുമായി ആശയവിനിമയം നടത്തുന്നുവെന്ന് പ്രാദേശിക അധികൃതര്‍ ഉറപ്പുവരുത്തണമെവന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ ആവശ്യപ്പെടുന്നു. ലൈംഗിക വിദ്യാഭ്യാസത്തിന് വിലക്കുള്ള സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് സാമൂഹിക പ്രവര്‍ത്തകയായ അന്‍ഷുമാലി ശര്‍മ്മ അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും