കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വിവാദമുയര്‍ത്തിയ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ കോഴ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് ബി ജെ പി . ഇറ്റാലിയന്‍ കംബനിയായ ഫിന്‍ മെക്കാനിയയുടെ ഉപകംബനിയാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്.12 ഹെലികോപ്റ്ററുകള്‍ക്കായി 3727 കോടി രൂപയുടെ കരാറാണ് 2010 ല്‍ കംബനിയുമായി ഇന്ത്യ ഒപ്പിട്ടത്.കരാര്‍ ലഭിക്കാന്‍ 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്കിയെന്നതിന് കംബനിയെ ഇറ്റാലിയന്‍ സര്‍ക്കാര്‍ അടുത്തിടെ ശിക്ഷിച്ചിരുന്നു.എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സോണിയാ ഗാന്ധിയുടെ നിലപാട്.