സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കമ്പനി മേധാവികള്‍ ആകാന്‍ സ്ത്രീകള്‍ക്ക് അവസരം

വിമന്‍ പോയിന്റ് ടീം

ഇന്ത്യയിലെ വന്‍കിട വ്യവസായ മേഖലയുടെ നേതൃനിരയിലെ സ്ത്രീ അദൃശ്യത ഇല്ലാതാക്കുന്നതിന് ഊര്‍ജിതമായ ശ്രമം തുടങ്ങി. കമ്പനികളുടെ ചീഫ് എക്സിക്യുട്ടിവ് തസ്തികകളിലേക്ക് യോഗ്യത ഉള്ളവരെ കണ്ടെത്തുന്ന 4 സ്ഥാപനങ്ങള്‍ സ്ത്രീകള്‍ക്കായി അന്വേഷണം ആരംഭിച്ചു.   ഇഎംഎ പാട്ട്നേഴ്സ് ഇന്റര്‍നാഷണല്‍ ,ഹെയിഡ്രൈക് ആന്‍ഡ്‌ സ്ട്രഗിൾസ് ,കെല്ലി സര്‍വീസസ് ,ആർ ജി എഫ് എക്സിക്യുട്ടീവ് എന്നീ സ്ഥാപനങ്ങള്‍ ആണ് വനിതാ എക്സിക്യുട്ടീവുകളെ തേടുന്നത്. മഹീന്ദ്ര &മഹീന്ദ്ര , ജിണ്ടാൽ സ്റ്റീല്‍ തുടങ്ങിയ കമ്പനികള്‍ സ്ത്രീകളെ നേതൃനിരയില്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. 
കോര്‍പ്പറെറ്റ് സ്ഥാപനങ്ങളുടെ ഭരണ സമിതിയില്‍ സ്ത്രീകള്‍ ഉണ്ടാകണം എന്ന നിബന്ധന ആണ് ഇത്തരം നീക്കം തുടങ്ങാന്‍ ഇടയാക്കിയതെങ്കിലും, തീരുമാനം എടുക്കല്‍ രംഗത്ത് സ്ത്രീകളുടെ അഭാവം  സ്ഥാപനത്തിന്റെ വിജയത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. 

എന്നാല്‍ ഉയര്‍ന്ന തസ്തികകളിലെക്ക് ആവശ്യമായത്ര സ്ത്രീകളെ ലഭിക്കുന്നില്ല എന്നാണ് ഇതിനു വേണ്ടി തിരച്ചീല്‍ ആരംഭിച്ചിരിക്കുന്ന കമ്പനികള്‍ പറയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും