സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

‘മറയ്ക്കുള്ളിലെ സ്ത്രീകളാണ് ഹരിയാനയുടെ അഭിമാനം’; പരസ്യത്തിനെതിരെ വിമര്‍ശനം

വിമെന്‍പോയിന്‍റ് ടീം

ഹരിയാനയില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന രീതിയില്‍ സര്‍ക്കാര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വിവാദമാകുന്നു. മറയ്ക്കുള്ളിലെ സ്ത്രീകളാണ് ഹരിയാനയുടെ അഭിമാനം എന്ന് ക്യാപ്ഷനോട് കൂടി നിര്‍മ്മിച്ച പരസ്യമാണ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്. ഹരിയാനയിലെ കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കുന്ന സംവാദ് എന്ന വാരികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ബാക്ക് പേജിലെ പരസ്യമായി മുഖം മറച്ചു നില്‍ക്കുന്ന സ്ത്രീയുടെ ചിത്രത്തോടൊപ്പം മറയ്ക്കുള്ളിലെ സ്ത്രീയാണ് ഹരിയാനയുടെ അഭിമാനം എന്ന് പറയുന്നത്.

സെക്‌സ് ആനുപാതത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും പിന്നിലുള്ള ഹരിയാനയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ സ്ത്രീകളെ പിറകോട്ടടിക്കുന്ന പരസ്യം നല്‍കിയതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. മുഖം മറച്ച് നില്‍ക്കുന്നല്ല സ്ത്രീകളല്ല, ധൈര്യത്തോട് കൂടി മുന്നോട്ട് വരുന്ന സ്ത്രീകളാണ് ഹരിയാനയുടെ അഭിമാനം എന്ന് സര്‍ക്കാര്‍ പരസ്യത്തോട് ഗീതാ ഫൊഗാട്ട് പ്രതികരിച്ചു. മുഖം മറച്ച് സ്ത്രീകളെ വീടിനകത്ത് നിര്‍ത്തുന്നതാണ് അഭിമാനം എന്ന് കരുന്ന സംസ്ഥാനത്തില്‍ നിന്നാണ് താന്‍ വരുന്നതെന്ന് കായിക താരം ഗീതാ ഫൊഗാട്ട് പറഞ്ഞിരുന്നു.

സ്ത്രീകളെല്ലാവരും വര്‍ഷങ്ങളായി ഹരിയാനയുടെ സംസ്കാരത്തിന്റെ ഭാഗമായി പിന്തുടരുന്ന ഗുണ്‍ഗത്ത് അഥവാ മുഖം മറയ്ക്കുക എന്ന രീതി പിന്‍ തുടരണം എന്നല്ല സര്‍ക്കാര്‍ നിലപാടെന്ന് ഖട്ടര്‍ മന്ത്രി സഭയിലെ മുതിര്‍ന്ന മന്ത്രി അനില്‍ വിജ് പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും