ഫുട്‌ബോള്‍ ടീമിന്റെ മിടുമിടുക്കിയായ ഫിസിയോ ഇവ കാര്‍നെയ്‌റ്റോ ഇന്ന് കളത്തിനു പുറത്ത്. 2005 മുതല്‍ 2015 വരെ ഇംഗ്ലീഷ് പ്രീമിയര്‍ ടീം ചെല്‍സിയുടെ ഫിസിയോയായിരുന്നു കാര്‍നെയ്‌റോ. എന്നാല്‍ ഇപ്പോള്‍ ഇത് മാറിയിരിക്കുന്നു. ഫുട്‌ബോള്‍ കളിയില്‍ താരം വീണു പരിക്ക് പറ്റിയാല്‍ 'ഫിസിയോ'യ്ക്ക് റഫറിയുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ ഗ്രൗണ്ടിലിറങ്ങാന്‍ ആകുകയുള്ളു. താരത്തെ പരുക്കില്‍ നിന്ന് എത്രയും വേഗം മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സാധാരണയായി പുരുഷന്മാരെ ആയിരിക്കും ടീം അംഗങ്ങള്‍ 'ഫിസിയോ' ആയി കൂടെ കൂട്ടുത്. ഈ അവസരത്തിലാണ് ഇവ കാര്‍നെയ്‌റോ എന്ന സ്ത്രീ 'ഫിസിയോ' ആയി തന്റെ കഴിവ് തെളിയിച്ചത്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നടപ്പു സീസണിലെ ആദ്യദിനത്തിലാണ് സ്വാല്‍സി സിറ്റിയും ചെല്‍സിയുമായി മത്സരം നടന്നത്. ഇതിനിടയിലാണ് മുഖ്യ പരിശീലകന്‍ ഹോസെ മൗറിന്യോയും ഇവയും തമ്മില്‍ ഇടഞ്ഞത്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം. മത്സരമാണെങ്കിലും സമനിലയിലും 2-2. ഇതിനിടെ ചെല്‍സിയുടെ താരമായ എഡന്‍ ഹസാര്‍ഡ് നിലത്ത് വീണു. റഫറി ഫിസിയോയുടെ സഹായത്തിനായി കൈകാട്ടി പരിക്കേറ്റ ഹസാര്‍ഡിനെ കളത്തിനു പുറത്തേക്ക് കൊണ്ടുപോയി ചികിത്സിക്കേണ്ടി വന്നു മത്സരം സമനിലയില്‍ അവസാനിച്ചു. ഇതിനുശേഷം ഇവയ്‌ക്കെതിരെ ആരോപണങ്ങളുമായി മൗറീന്യോ മുന്നോട്ട് വന്നു. ഇവ ഗ്രൗണ്ടില്‍ പ്രവേശിച്ചത് കാരണമാണ് ഹസാര്‍ഡിനെ പുറത്തേക്ക് കൊണ്ടു പോകേണ്ടിവന്നതെന്നും കളിയെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവളാണ് ഇവയെന്നും മൗറിന്യോ പറഞ്ഞു. എന്നാല്‍ റഫറി വിളിച്ചപ്പോള്‍ വ്ന്ന് പരുക്കേറ്റ താരത്തെ ശുശ്രൂഷിക്കേണ്ടത് തന്റെ ചുമതലയാണെന്ന് ഇവ മറുപടിയും പറഞ്ഞു. പക്ഷേ, ഇവ ടീമില്‍ നിന്ന്പുറത്തായി. ചെല്‍സിയ്ക്ക് എതിരെ ഇവ കോടതിയെ സമീപിച്ചിരിക്കുകയാണ്. കരാറിന് വിരുദ്ധമായി പുറത്താക്കിയ ക്ലബ് നഷ്ടപരിഹാരം തരണമെന്നും മൗറിന്യോ പരസ്യമായി മാപ്പ് പറയണമെന്നും ഇവ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ചെല്‍സി അധികൃതരും ഇവയും തമ്മില്‍ ട്രൈബ്യൂണലിനു പുറത്ത് വച്ച് ഒത്തുതീര്‍പ്പിലൂടെ കേസ് തീര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം ഉണ്ടായില്ല. ഒത്തു തീര്‍പ്പ് ഉണ്ടായില്ലെങ്കില്‍ കേസ് ജൂണിലേക്ക് മാറ്റാനാണ് സാധ്യത.