സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മാധവൻകുട്ടി പുരസ്കാരം ബീനക്കു സമ്മാനിച്ചു

വിമന്‍ പോയിന്റ് ടീം

കേരളീയം വി. കെ. മാധവൻകുട്ടി പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ എഴുത്തുകാരി കെ. എ ബീനക്കു സമ്മാനിച്ചു .
നാടിനുവേണ്ടി നിലകൊണ്ട മാധ്യമപ്രവര്‍ത്തകനാണ് വി.കെ.മാധവന്‍കുട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
ഡല്‍ഹിയില്‍, കേരളത്തിന്റെ അംബാസിഡര്‍ എന്ന രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഏതിന്റെയും പിന്നില്‍ വിവാദങ്ങള്‍ പരതുന്ന പുതിയ കാലത്ത്.വി.കെ.മാധവന്‍കുട്ടിയെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരിക്കുന്നതു നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രഞ്ജിത് എസ്.നായര്‍, ആര്‍.സാംബന്‍, സുര്‍ജിത് അയ്യപ്പത്ത് എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
കേരളീയം ചെയര്‍മാന്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി. അധ്യക്ഷനായി. മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, എസ്.ആര്‍.ശക്തിധരന്‍, ജി.രാജ്‌മോഹന്‍, എന്‍.ആര്‍.ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും