സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പാകിസ്താനില്‍ ഹിന്ദുപെണ്‍കുട്ടികള്‍ക്ക് ദുരിത ജീവിതം!!

വിമെന്‍പോയിന്‍റ് ടീം

പാകിസ്താനില്‍ ഹിന്ദു പെണ്‍കുട്ടികള്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം ആയിരത്തോളം ഹിന്ദു പെണ്‍കുട്ടികളെയാണ് തട്ടികൊണ്ടു പോയി നിര്‍ബന്ധിത മതംമാറ്റത്തിന് വിധോയരാക്കുന്നത്. മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ് പീസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ .കൂടാതെ ഈ റിപ്പോര്‍ട്ട് പാകിസ്ഥാനിലെ പ്രമുഖ പത്രമായ ദ നേഷന്‍ മുഖപ്രസംഗത്തിലും പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യ- പാക് വിഭജന കാലത്ത് പാകിസ്താനിലെ ഹിന്ദുക്കളുടെ ജനസംഖ്യ 23 ശതമാനമായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ വെറും 6 ശതമാനം മാത്രമായി. കൂടാതെ പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ താമസിക്കുന്നത് സിന്ധു മേഖലയിലാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ നിര്‍ബന്ധിത മതമാറ്റവും ഹിന്ദു വിരുദ്ധ സംഭവങ്ങളും വര്‍ധിച്ചു വരുകയാണെന്നും ദ നേഷന്‍ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. ഹിന്ദു പെണ്‍ക്കുട്ടികളെ തട്ടികൊണ്ടു പോകുകയും നിര്‍ബന്ധിത മതമാറ്റത്തിനു വിധേയമാക്കിയതിനു ശേഷമാണ് പുറം ലോകം കാണിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനു കഴിയിന്നില്ല. ഒരു വര്‍ഷം 5000 കുടുംബങ്ങളെങ്കിലും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി പോകുന്നുവെന്നാണ് മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നത് .

ഇതിനെതിരെ പാകിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടാകുന്നില്ലെന്നു കൗണ്‍സില്‍ പാട്രന്‍ ഇന്‍ ചീഫ് രമേഷ് കുമാര്‍ അറിയിച്ചു. സര്‍ക്കാരും പ്രവിശ്യ ഭരണകൂടവും ഹിന്ദുക്കളോട് യാതൊരു അനുഭാവവും കാണിക്കുന്നില്ല. ഹിന്ദു ആരാധന സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും മത ചിഹ്നങ്ങളേയും മറ്റും ബോധപൂര്‍വ്വം അവഹേളിക്കുകയും ചെയ്യുന്നുണ്ട് .സുപ്രീം കോടതി മാത്രമാണ് അവസാന ആശ്രയമെന്നും അദ്ദേഹം വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും