സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ജോലി വിടുന്നു

വിമെന്‍പോയിന്‍റ് ടീം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജോലി നല്‍കിയതിലൂടെ ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചു പറ്റിയ കൊച്ചി മെട്രോയില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ കൊഴിഞ്ഞു പോകുന്നു. ജോലി ലഭിച്ച 21 ട്രാന്‍സ്‌ജെന്‍ഡര്‍മാരില്‍ 12 പേര്‍ മാത്രമാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത് എന്നാണ്  റിപ്പോര്‍ട്ട് .മെട്രോയില്‍ നിന്നുള്ള ശമ്പളത്തിന് നഗരത്തില്‍ താമസത്തിന് സൗകര്യം ലഭിക്കാത്തതാണ് ഇവരുടെ ദുരവസ്ഥയ്ക്ക് കാരണം. താമസസ്ഥലത്തിന് ഉയര്‍ന്ന വാടക നല്‍കേണ്ട അവസ്ഥയായതോടെ ഇവരില്‍ ചിലര്‍ ലൈംഗികവൃത്തിയിലേക്ക് മടങ്ങിപ്പോയതായി ട്രാന്‍സ്‌ജെന്‍ഡറുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വെളിപ്പെടുത്തി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരായതിനാല്‍ ഇവര്‍ക്ക് താമസത്തിന് മുറികള്‍ നല്‍കാന്‍ പലര്‍ക്കും മടിയാണ്. ഒരു ദിവസം 600 രൂപയോളം വാടക നല്‍കി ലോഡ്ജുകളിലാണ് ഇവര്‍ കഴിയുന്നത്. ഈ രീതിയില്‍ ഏറെ നാള്‍ ജോലിയില്‍ തുടരാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ലഭിക്കുന്ന ശമ്പളത്തിന് അനുസരിച്ചുള്ള വീടുകളോ മുറിയോ താമസിക്കാനായി തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിലെ ടിക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന രാഗഞ്ജിനി പറയുന്നു. ഇത് കൂടാതെ തൊഴിലിടത്തെ ഒറ്റപ്പെടുത്തലും ഇവരില്‍ പലരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മനം മടുത്താണ് ഇവരോടൊപ്പമുള്ള പലരും ജോലി ഉപേക്ഷിച്ച് ലൈംഗിക തൊഴിലിലേക്ക് പോലും തിരിയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും