സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജാതിമതഭേദമന്യേയുള്ള ‘പുതിയ ദൈവം’!!!

വിമെന്‍പോയിന്‍റ് ടീം

തലസ്ഥാനത്ത് ഒരു പുതിയ ദൈവം ഉണ്ടായിരിക്കുകയാണ്. ഗര്‍ഭിണികള്‍ക്ക് സുഖപ്രസവം എന്ന വരം നല്‍കാന്‍ മാത്രമായി അവതരിച്ച ദൈവം. ഈ ദൈവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജാതിമതഭേദമന്യേയാണ് പുതിയ ദൈവത്തെ ആരാധിക്കാനായി വിശ്വാസികളെത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാംപസിലെ ‘അമ്മയും കുഞ്ഞും’ എന്ന പ്രതിമയാണ് പുതിയ ദൈവം. ഈ പ്രതിമയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ചുവെച്ച് പ്രാര്‍ത്ഥിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ ഒഴിവായി സുഖപ്രസവം ലഭിക്കുമത്രെ. മുന്‍പ് ആരോ തുടങ്ങി വെച്ച ഈ ഏര്‍പ്പാട് ഇപ്പോള്‍ നിരവധി പേരാണ് പിന്‍തുടരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമായ ഗര്‍ഭിണികള്‍ക്ക് സുഖപ്രസവം ലഭിക്കാനായി അനേകം പേര്‍ ഇവിടെ തിരി കത്തിക്കാനായി എത്തുന്നുണ്ട്. 

92.7 ബിഗ് എഫ്.എമ്മിലെ റേഡിയോ ജോക്കിയായ കിടിലം ഫിറോസാണ് ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ ഈ ‘പുതിയ ദൈവ’ത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. ആരാണ് ഈ ഏര്‍പ്പാട് തുടങ്ങിയത് എന്ന കാര്യം വ്യക്തമല്ല. ആര്യനാട് രാജേന്ദ്രന്‍ എന്ന ശില്‍പ്പിയാണ് ‘അമ്മയും കുഞ്ഞും’ എന്ന പ്രതിമ ഉണ്ടാക്കിയത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും