സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ആദ്യ സിക്ക് വനിത

വിമെന്‍പോയിന്‍റ് ടീം

ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുന്ന പ്രീത് കൗര്‍ ഗില്‍ ആദ്യ സിക്ക് വനിതയാകുകയാണ്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജരും സിക്ക് വംശജരും തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമല്ലെങ്കിലും തലപ്പാവ് ധരിക്കുന്ന സിക്ക് വംശജയായ സ്ത്രീ ആദ്യമായാണ് പാര്‍ലമെന്റിലെത്തുന്നത്.

കഴിഞ്ഞ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജരായ 10 എംപിമാരാണ് ഉണ്ടായിരുന്നത്. അഞ്ച് പേര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരും അഞ്ച് പേര്‍ ലേബര്‍ പാര്‍ട്ടിക്കാരും. ഇവരെല്ലാം ഇക്കുറിയും വിജയം ആവര്‍ത്തിച്ചു. ഇതോടെ ഇത്തവണ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം 12 ആയി. ഇത് റെക്കോഡാണ്. അമ്പതിലേറെ ഇന്ത്യന്‍ വംശജരാണ് ഇക്കുറി മത്സരിച്ചത്. ലേബര്‍ പാര്‍ട്ടി പ്രതിനിധികളായാണ് ഗില്‍  പാര്‍ലമെന്റിലെത്തുന്നത്.  ഗില്‍ ബിര്‍മിംഗ്ഹാം എഡ്ജ്ബാസ്റ്റണില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും