സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ബ്രിട്ടനില്‍ തെരേസ മേയ്ക്ക് കനത്ത തിരിച്ചടി

വിമെന്‍പോയിന്‍റ് ടീം

ബ്രിട്ടന്‍ പാര്‍ലമെന്റിലേക്ക് നടന്ന രെഞ്ഞെടുപ്പില്‍ പ്രധാന മന്ത്രി തെരേസ മെയ്ക്ക് കനത്ത തിരിച്ചടി. കേവല ഭൂരിപക്ഷമായ 326 സീറ്റ് നേടാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും കഴിഞ്ഞില്ല. കാലാവധി പൂര്‍ത്തിയാകും മുന്നേ തെരഞ്ഞെടുപ്പിന് ഇറങ്ങിയ തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. 

ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 311 സീറ്റാണ് ലഭിച്ചത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 260 സീറ്റുകളും ലഭിച്ചു. തൂക്കുസഭ ഉറപ്പായ സാഹചര്യത്തില്‍ തെരേസ മേയ് ഉടന്‍ രാജിവെക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ ഉറച്ച വിജയ പ്രതീക്ഷയിലായിരുന്ന തെരേസ മേയ്ക്ക് ലഭിച്ച തിരിച്ചടിയാണ് തെരഞ്ഞെടുപ്പ വിധി. 650 അംഗ പാര്‍ലമെന്റില്‍ 326 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 35 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 12 സീറ്റും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയ്ക്ക് 10 സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ഭരണ പ്രതീക്ഷയുമായിറങ്ങിയ കണ്‍സര്‍വേറ്റീവുകള്‍ക്ക് തിരിച്ചടി നേരിട്ടെങ്കിലും തെരേസ മെയ് സ്വന്തം മണ്ഡലമായ മെയ്ഡന്‍ ഹെഡില്‍ വിജയിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും