സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഫെയ്‌സ്ബുക്ക് വഴി പെൺകുട്ടികളുമായി മോശമായി സംസാരിക്കുന്നവർ ജാഗ്രതൈ!

വിമെന്‍പോയിന്‍റ് ടീം

ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യുന്നവർക്ക് പണി വരുന്നു. പരിചയമില്ലാത്ത ആളുകളുമായി ചാറ്റ് ചെയ്യുന്നതും പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നവരും ഇനി കുടുങ്ങും. പുതിയ ആപ്പ് 'ടോക്ക്' വൈകാതെ പുറത്തിറങ്ങുമെന്ന് അധികൃതർ അറിയിച്ചു.

പൊതു ജനങ്ങൾക്ക് മനസ്സിലാകാത്ത ഈ ആപ്പ് കുട്ടികൾ ആരോടൊക്കെയാണ് ചാറ്റ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനും എന്തൊക്കെയാണ് സംസാരിച്ചതെന്ന് മനസ്സിലാക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു.

ഫെയ്‌സ്ബുക്ക് മെസഞ്ചർ ആപ്പിനെ കൂടാതെ 'ടോക്ക്' എന്ന ആപ്പും സെറ്റ് ചെയ്യപ്പെടും. അത് പ്രകാരം കുട്ടികൾ ആരോടൊക്കെയാണ് ചാറ്റ് ചെയ്യുന്നത് എന്ന വിവരം രക്ഷിതാക്കൾക്ക് കിട്ടും. കുട്ടികളുടെ മേലുള്ള രക്ഷിതാക്കളുടെ നിയന്ത്രണം ഉറപ്പിക്കാനാണ് പുതിയ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത് ഔദ്യോഗിക സൈറ്റിൽ ഫെയ്‌സ്ബുക്ക് പറയുന്നു.
13 വയസും അതിന് മുകളിലുള്ളവർക്കും ഉപകാരപ്പെടുന്ന രീതിയിലാണ്  ഈ ആപ്പ് രൂപകൽപന ചെയ്യുന്നത്. ഈ സംവിധാനം വരുന്നതോടെ  പലരും അനാവശ്യ സംസാരങ്ങളിലേക്ക് പോകാതിരിക്കുകയും ചതിക്കപ്പെടാതിരിക്കുകയും ചെയ്യുമെന്ന് അധികൃതർ  പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും