സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

യുഎഇയില്‍ വീട്ടുജോലിക്കാരികള്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുങ്ങുന്നു

വിമെന്‍പോയിന്‍റ് ടീം

യുഎഇയില്‍ പതിനാറാമത്തെ ലെജിസ്ലേഷന്‍ സെഷനില്‍ അവിടെ താമസിക്കുന്ന ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പുതിയ നിയമം പുറപ്പെടുവിച്ചു. അവിടുത്തെ ജോലിക്കാരെ സഹായിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും റിക്രൂട്ട്‌മെന്റ് രീതികള്‍ നിരീക്ഷിക്കുന്നതും ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. തൊഴില്‍ദാതാക്കളും തൊഴിലാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഈ നിയമം സഹായിക്കും.


പതിനെട്ട് വയസ്സില്‍ താഴെയുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ പാടില്ലെന്നും കൂടാതെ യുഎഇ പൗരന്‍ അല്ലാത്തവര്‍ക്കും റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ബ്രോക്കര്‍ ആകാന്‍ പാടില്ലെന്നും നിയമത്തില്‍ പറയുന്നു. ജോലിക്കാര്‍ക്ക് ഒരു വര്‍ഷം മുപ്പത് ദിവസം അവധി കൊടുക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം ഒഴിവു ദിവസമായി നല്‍കണമെന്നും നിയമത്തില്‍ പറയുന്നു. ജോലിക്കാര്‍ക്ക് കോണ്‍ട്രാക്ട് ഉള്ള വര്‍ഷം രോഗസംബന്ധമായി 30 ദിവസം അവധിയെടുക്കാമെന്നും നിയമത്തില്‍ പറയുന്നു. തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ച് പോകുമ്പോള്‍ പോകാനുള്ള ചെലവുകള്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളാണ് നടത്തേണ്ടതെന്ന് ഭേദഗതി ചെയ്ത നിയമത്തില്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും