സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മതം മാറി വിവാഹം: ഹൈക്കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധമാര്‍ച്ച്

വിമെന്‍പോയിന്‍റ് ടീം

മതം മാറി വിവാഹം ചെയ്ത യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നിലപാടിനെതിരെ പ്രതിഷേധിച്ച മുസ് ലിം ഏകോപന സമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇന്നലെ നടത്തിയ ഹൈക്കോടതി മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്. 3000 അല്‍ അധികം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്സ് കോളേജിനു മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. 

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമിതി എറണാകുളം ജില്ലയില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സെന്റ് ആല്‍ബര്‍ട്സ് കോളേജിനു മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ചാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. എന്നാല്‍ ഇവര്‍ ബാരിക്കേഡുകള്‍ പൊളിച്ച് മുന്നോട്ട് പോയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനിടയില്‍ മുസ്ലിം ഏകോപന സമിതി നേതാക്കള്‍ ഇടപെട്ടതോടെ പ്രവര്‍ത്തകര്‍ റോഡില്‍ ഇരുന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രതിഷേധം ആക്രമണത്തിലേക്ക് നീങ്ങിയപ്പോള്‍ പൊലീസ് ഇവരെ ലാത്തിച്ചാര്‍ജിലൂടെ നീക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുസ്ലിം ഏകോപന സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പൊലീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചതെന്നാണ് മുസ്ലിം ഏകോപന സമിതി നേതാക്കള്‍ പറുന്നത്. വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹമാണ് വിവാഹ സമയത്ത് രക്ഷിതാക്കള്‍ ഉണ്ടായിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയിരുന്നത്.യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. -


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും