സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കണക്കില്‍ ചരിത്രം കുറിച്ച് മലയാളി പെണ്‍കുട്ടി

വിമെന്‍പോയിന്‍റ് ടീം

ഇന്റര്‍നാഷണല്‍ മാത്തമാറ്റിക് മോഡലിംഗ് ചലഞ്ചി മത്സരത്തില്‍ ക്യാന്‍ബറയിലെ മലയാളി വിദ്യാര്‍ഥിനിക്കു മികച്ച വിജയം. ക്യാന്‍ബറയിലെ ഫിലിപ്പ് സ്വദേശിയായ റോയ് തോമസ്, റോസ് മേരി ദമ്പതികളുടെ മൂത്ത മകളായ ബ്രിന്ദ റോസ് റോയ് ആണ് ഈ ചരിത്രനേട്ടത്തിനുടമയായത്. ക്യാന്‍ബറയിലെ ആല്‍ഫ്രെഡ് ഡീക്കന്‍ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചാണ് പത്താം ക്ലാസുകാരിയായ ബ്രിന്ദ മത്സരത്തില്‍ പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ അഞ്ഞൂറിലേറെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും ഓണ്‍ലൈനിലൂടെ പ്രാഥമിക ഘട്ടങ്ങളില്‍ നടത്തിയ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ദേശീയതലത്തിലുള്ള ചരിത്ര നേട്ടത്തിലേക്ക് നടന്നടുക്കുവാന്‍ ബ്രിന്ദക്കായത്. 

ഓരോ സംസ്ഥാനത്ത് നിന്നും അഞ്ചു വീതം വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തതില്‍ നിന്നും പ്രാഗല്‍ഭ്യം തെളിയിച്ച അഞ്ചു കുട്ടികള്‍ക്കാണ് ഫൈനല്‍ മത്സരത്തിന് അവസരം കിട്ടിയത്. ഇതില്‍നിന്നുമാണ് ബ്രിന്ദ വിജയിയായി പ്രഖ്യാപിച്ചത്. ജൂണ്‍ ആദ്യവാരത്തില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ബ്രിന്ദക്ക് സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇടുക്കി ചെറുതോണി സ്വദേശിയായ റോയ് തോമസിന്റെയും, ക്യാന്‍ബറ പബ്ലിക് ഹോസ്പിറ്റലിലെ നേഴ്‌സായ റോസ് മേരിയുടെയും മകളായ ബ്രിന്ദ ഇതിനുമുന്‍പും ഒട്ടേറെ ഓണ്‍ലൈന്‍ മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. ഏക സഹോദരി യൂജിന്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും