സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദിയിലെ സ്ത്രീ ശാക്തീകരണത്തെ പുകഴ്ത്തി ഇവാന്‍കയും മെലാനിയയും

വിമെന്‍പോയിന്‍റ് ടീം

സ്ത്രീ ശാക്തീകരണത്തിനെ സംബന്ധിച്ച് സൗദി വനിതകളുമായി സംവദിച്ചതിനെ തുടര്‍ന്ന് സൗദിയിലെ സ്ത്രീ ശക്തിയെ പ്രശംസിച്ച അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനും മകള്‍ ഇവാന്‍ക ട്രംപിനും സമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുടെ പൂരം. ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ഇവര്‍ നടത്തിയ പരാമര്‍ശങ്ങളാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. 

സൗദി രാജകുമാരി റീമ ബിന്‍ത് ബന്‍ദറിന്റെ നേതൃത്വത്തില്‍ പ്രമുഖ വനിതകളുടെ സാന്നിദ്ധ്യത്തില്‍ നടന്ന സമ്മേളനത്തിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേശക കൂടിയായ മകള്‍ ഇവാന്‍കയുടെ വാദങ്ങള്‍. അടുത്തിടെയുള്ള സൗദി അറേബ്യയുടെ വളര്‍ച്ച വളരെ വലുതാണ്. പക്ഷേ സ്വാതന്ത്ര്യത്തിനും അവസരത്തിനും വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് ഇവന്‍ക പറഞ്ഞു. ലോകത്ത് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ പറ്റാത്ത ഒരേയൊരു രാജ്യമാണ് സൗദി. വനിതകള്‍ ശരീരം മുഴുവന്‍ മറക്കണമെന്നും പറയുന്നു ഇതെല്ലാം പുരുഷ മേധാവിത്വത്തവും സ്ത്രീ വിരുദ്ധതയുമാണ് കാണിക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും