സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ട്രംപിനോട് ആവശ്യമുന്നയിച്ച് യു.എസ് സെനറ്റ് അംഗം തുള്‍സി ഗബ്ബര്‍ഡ്

വിമെന്‍പോയിന്‍റ് ടീം

സൗദി അറേബ്യയെ അമേരിക്ക പിന്തുണയ്ക്കുമ്പോള്‍ അവരോട് ചില കാര്യങ്ങള്‍ ആവശ്യപ്പെടുക കൂടി ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിനോട് സെനറ്റ് അംഗം തുള്‍സി ഗബ്ബര്‍ഡ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകത്തെ ഭീകരവാദത്തിന്റെ ഏറ്റവും വലിയ രാജ്യം എന്നാണ് അവര്‍ സൗദി അറേബ്യയെ വിശേഷിപ്പിച്ചത്. അമേരിക്ക കുറഞ്ഞപക്ഷം ചില കാര്യങ്ങളെങ്കിലും സൗദിയോട് ആവശ്യപ്പെടേണ്ടതായുണ്ട് എന്ന് പറഞ്ഞ തുള്‍സി അവ അക്കമിട്ട് നിരത്തുന്നുമുണ്ട്. മദ്രസകളിലൂടെയും പള്ളികളിലൂടെയും ലോകമെമ്പാടും സലഫി, വഹാബി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് സൗദിയോട് ആവശ്യപ്പെടണമെന്നാണ് തുള്‍സി പ്രധാനമായും ആവശ്യപ്പെടുന്നത്. 

പരമാധികാരമുള്ള രാഷ്ട്രമായ യെമന് നേരെ നടക്കുന്ന ക്രൂരമായ ആക്രമണം നിര്‍ത്താനും ആവശ്യപ്പെടണം. ഇത് പതിനായിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിന് കാരണമായിട്ടുണ്ട്. അല്‍-ഖ്വയിദയേയും സിറിയയിലുള്‍പ്പെടെയുള്ള മറ്റ് ഭീകരസംഘങ്ങളേയും പിന്തുണയ്ക്കുന്നതും അവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നതും നിര്‍ത്താനും ആവശ്യപ്പെടണം. സ്ത്രീകള്‍ക്കും എല്‍.ജി.ബി.ടി വിഭാഗത്തില്‍പ്പെട്ടവരേയും അടിച്ചമര്‍ത്തുന്നത് നിര്‍ത്താനായും ആവശ്യപ്പെടണം. ക്രിസ്തുമത വിശ്വാസികള്‍, ഹിന്ദുമത വിശ്വാസികള്‍, മുസ്‌ലിം മത വിശ്വാസികള്‍ തുടങ്ങിയ ന്യൂനപക്ഷ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നും ആരാധിക്കാനിഷ്ടപ്പെടാത്തവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും സൗദിയോട് ആവശ്യപ്പെടണമെന്ന് തുള്‍സി പറയുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും