സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സാധാരണക്കാരനെ സ്വന്തമാക്കാന്‍ രാജകീയ പദവി വേണ്ടെന്നുവെച്ച് ജപ്പാന്‍ രാജകുമാരി

വിമെന്‍പോയിന്‍റ് ടീം

പ്രണയ സാക്ഷാത്കാരത്തിനായി തന്റെ രാജകീയ പദവികള്‍ പോലും ത്യജിച്ചിരിക്കുകയാണ് മാകോ രാജകുമാരി. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയുടെ കൊച്ചുമകളായ മാകോയെന്ന 25കാരിയായ രാജകുമാരിയാണ് തന്റെ പ്രണയത്തിനായ് രാജകീയ പദവികള്‍ ഉപേക്ഷിക്കുന്നത്. 

ജപ്പാനിലെ രാജ കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് വലിയ കുടുംബങ്ങളില്‍ നിന്നു മാത്രമേ വിവാഹം കഴിക്കാന്‍ കഴിയുകയുള്ളു. ഇത് ലംഘിക്കുന്നവര്‍ക്ക് രാജ പദവികളില്‍ സ്ഥാനം ലഭിക്കുകയില്ല. തന്റെ സഹപാഠിയായ കിയി കൊമുറോയിയെന്ന സാധാരണക്കാരനെ സ്വന്തമാക്കുന്നതിന് വേണ്ടി രാജകുമാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് മാകോ. ടോക്കിയോവിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിനിടെയാണ് കിയി കൊമുറോയുമായി മാകോ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ഇയാളെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും