സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മുഖത്തുള്ള ഭീമന്‍ മറുകാണ് മരിയാനയുടെ ഭാഗ്യം

വിമെന്‍പോയിന്‍റ് ടീം

പാടുകളൊന്നുമില്ലാത്ത സുന്ദരമായ മുഖം ഉണ്ടായാല്‍ മാത്രമേ മോഡലിംഗ് രംഗത്ത് തിളങ്ങാനാവൂ എന്നാണ് പൊതുധാരണ. എന്നാല്‍ ഈ മുന്‍വിധികളെ കാറ്റില്‍ പറത്തിയാണ് മരിയാന മെന്‍ഡസ് എന്ന ഇരുപത്തിനാലുകാരി മോഡലിംഗിലെ സൂപ്പര്‍താരമായി മാറിയത്. മുഖത്തുള്ള ഭീമന്‍ മറുകാണ് മരിയാനയെ മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്ഥയാക്കുന്നത്.
ബ്രസീല്‍ സ്വദേശിയായ മരിയാനയുടെ മൂക്കും വലത്തെകണ്ണും കവിളിന്റെ ഭാഗങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന ആ കറുത്ത മറുക് കുട്ടിക്കാലം തൊട്ടേ അവളെ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തിയിരുന്നു.

ഇരുപതിനായിരത്തില്‍ ഒരാള്‍ക്കു മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകതരം മറുകായിരുന്നു അത്. ത്വക്കിനുള്‍വശത്തായി അസാധാരണമാം വിധത്തില്‍ നിറക്കൂടുതലുണ്ടാവുകയും തല്‍ഫലമായി ബാധിക്കപ്പെട്ട പ്രദേശമാകെ കറുത്തിരുണ്ടു പോവുകയും ചെയ്യുന്നതാണ് അവസ്ഥ. ഈ മറുക് മരിയാനയെ ഭാവിയില്‍ ആളുകളുടെ മുമ്പില്‍ പരിഹാസ്യയാക്കുമോ എന്ന സംശയത്തെത്തുടര്‍ന്ന് വീട്ടുകാര്‍ അഞ്ചാം വയസില്‍ അവളെ ഒരു ലേസര്‍ സര്‍ജറിയ്ക്കു വിധേയയാക്കി. മറുകിന്റെ കറുപ്പു കുറയ്ക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ കുറേ സര്‍ജറികള്‍ കഴിഞ്ഞിട്ടും കാര്യമായ മാറ്റമൊന്നുമുണ്ടാകാഞ്ഞതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അന്ന് അങ്ങനെ സംഭവിക്കാതിരുന്നതില്‍ താന്‍ സന്തുഷ്ടയാണെന്നാണ് മരിയാനയുടെ പക്ഷം.

തന്റെ മറുക് സൗന്ദര്യത്തിനൊരു കുറവായി തോന്നാത്തതിനെ തുടര്‍ന്നാണ് മരിയാന മോഡലിംഗ് രംഗത്തേക്ക കാലെടുത്തു വയ്ക്കുന്നത്. ഇന്ന് മോഡലിംഗിന്റെ ഉയരങ്ങള്‍ താണ്ടുമ്പോള്‍ മരിയാനയ്ക്ക് തന്റെ മറുകിനെക്കുറിച്ചോര്‍ത്ത് തെല്ലും വിഷമമില്ല, എന്നാലോ ഏറെ അഭിമാനവുമുണ്ടുതാനും. ഞാന്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയായ വളരെ സുന്ദരിയായാണ് എനിക്കു തോന്നാറുളളത്, കാരണം എനിക്കൊരു മറുകുണ്ടല്ലോ. അതു തുറിച്ചു നോക്കുന്നവരും ഇഷ്ടപ്പെടാതെ നോക്കുന്നവരുമൊക്കെയുണ്ട്, പക്ഷേ അതൊന്നും എനിക്കൊരു പ്രശ്നമല്ല. ചിലരൊക്കെ ഇതു കാണാന്‍ വളരെ വൃത്തികേടാണെന്നുവരെ പറഞ്ഞിട്ടുണ്ട്. അതും എന്നെ അലട്ടിയിട്ടില്ല. അതവരുടെ അഭിപ്രായം മാത്രമല്ലേ.. ഞാന്‍ കരുതുന്നത് ഈ മറുകു സുന്ദരമാണെന്നാണ്. ആദ്യമായി കാണുന്നവര്‍ എപ്പോഴും ഈ മറുകിനെക്കുറിച്ച് ചോദിക്കാനേ നേരമുണ്ടാവുകയുള്ളു. ചിലരുടെ വിചാരം ഇതു മേക്അപ്പോ ടാറ്റൂ ചെയ്തതോ ഒക്കെ ആകുമെന്നാണ്. എന്തായാലും ഞാന്‍ ഈ മറുകില്‍ അഭിമാനിക്കുന്നവളാണ്. കാരണം അത് എന്റെ ഭാഗം തന്നെയാണ്. മരിയാന പറയുന്നു. എന്തായാലും ഈ സുന്ദരിയും അവളുടെ മറുകും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും