ലിംഗനീതി ഉറപ്പു വരുത്തുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള യുഎന്‍ വിമന്റെ 59-ാം വാര്‍ഷിക സമ്മേളനം ഏറ്റവും വലിയ സ്‌ത്രീ വിമോചക സമ്മേളനമായി മാറി. 1100 വനിതാ സംഘടന പ്രിതിനിധികളും 167 രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു. മാര്‍ച്ച് 920 വരെ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന സമ്മേളനം ലോക സ്‌ത്രീസമൂഹത്തിന്റെ അവസ്ഥ വിലയിരുത്തി. പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഗൗരവമേറിയ തിരിച്ചടികളും ഉണ്ടായതായി സമ്മേളനം നിരീക്ഷിച്ചു. 2030 ആകുമ്പോഴേക്കും പ്ലാനറ്റ് 50:50 എന്ന മുദ്രാവാക്യം സാക്ഷാത്‌കരിക്കണമെന്നു സമ്മേളനം ആഹ്വാനം ചെയ്‌തു. 1995 ല്‍ ബീജിംഗ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ച ലക്ഷങ്ങളില്‍ എത്തുവാന്‍ ഇനിയും ദീര്‍ഘദൂരം പോകേണ്ടതായുണ്ട്. ഇപ്പോഴും ലോകത്തെ 70% സ്‌ത്രീകളും അവരുടെ ജീവിതകാലത്ത് എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഒരു രാജ്യവും പൂര്‍ണമായി ലിംഗനീതി ഉറപ്പു വരുത്തിയിട്ടില്ല. പല രാജ്യങ്ങളിലും സ്‌ത്രീ ശാക്തീകരണത്തിന്റെ വേഗത അപായകരമായ വിധം പതുക്കെയാണ്. ഇപ്പോഴത്തെ വേഗതയാണെങ്കില്‍ സാമ്പത്തിക പങ്കാളിത്തം സ്‌ത്രീകള്‍ക്ക് ലഭിക്കണമെങ്കില്‍ ഇനിയും 85 വര്‍ഷം വേണ്ടി വരും. 2095 ആകണം എന്നര്‍ത്ഥം. അതുകൊണ്ടാണ് യുഎന്‍ വിമന്‍ 2030 എന്നത് അടുത്ത് ലക്ഷ്യമായി പ്രഖ്യാപിച്ചത്. പലതരം പുതിയ അതിക്രമങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം സ്‌ത്രീകള്‍ ഇരയായതു. ബോകോ ഹറാം തീവ്രവാദികള്‍ നൈജീരിയയിലെ പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയതും സൈബര്‍ ബലാല്‍സംഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതും മറ്റും ആശങ്ക ഉണ്ടാക്കുന്നതാണെന്നും സമ്മേളന പ്രതിനിധികല്‍ അഭിപ്രായപ്പെട്ടു. ലിംഗനീതി പ്രായോഗികമായി സാദ്ധ്യമാകണമെങ്കില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാകണമെന്ന് യു എന്‍ എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍ ഫുംസിലെ എം ലമ്പോ എംഗ് സുക പ്രതിനിധികളെ ഓര്‍മ്മിപ്പിച്ചു.