സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വൈറ്റ്ഹൗസിലെ കറുത്തവര്‍ഗക്കാരിയായ ആദ്യ വനിതാ ചീഫിനെ പുറത്താക്കി

വിമെന്‍പോയിന്‍റ് ടീം

വൈറ്റ് ഹൗസിലെ കറുത്ത വര്‍ഗക്കാരിയായ ആദ്യ വനിതാ ചീഫായ അഷര്‍ എഞ്ചല റീഡിനെ ട്രംപ് ഗവണ്‍മെന്റ് പുറത്താക്കി. വൈറ്റ് ഹൗസിന്റെ ചരിത്രത്തില്‍ രണ്ടാമത്തെ വനിതാ ചീഫും ആദ്യത്തെ കറുത്തവര്‍ഗക്കാരിയായ വനിതാ ചീഫുമാണ് ഏഞ്ചല റീഡ്. ഇവരെ സ്ഥാനത്ത് നിന്ന് മാറ്റിയത് സംബന്ധിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയ്യാറായില്ല. വൈറ്റ് ഹൗസിലെ ജീവനക്കാരെ നിയന്ത്രിക്കുന്നത് ജനറല്‍ മാനേജര്‍ പദവിയുള്ള വൈറ്റ് ഹൗസ് ചീഫാണ്.

ബറാക് ഒബാമ പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസ് ചീഫായ അഷര്‍ നേരത്തെ റിട്‌സ് കാള്‍ട്ടന്‍ ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. ഒബാമയ്ക്ക് വേണ്ടി ചാരപ്പണി ചെയ്യുന്നയാള്‍ എന്ന സംശയം അഷര്‍ ഏയ്ഞ്ചല റീഡിലെ സംബന്ധിച്ച് ടീം ട്രംപിനുണ്ടെന്നാണ് പ്രസിഡന്‍ഷ്യല്‍ ചരിത്രകാരനായ ഡഗ്ലസ് ബ്രിങ്ക്‌ലി പറഞ്ഞത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും