സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഐന്‍സ്റ്റീന്റെ ബുദ്ധിയെയും തോല്‍പ്പിച്ച് ഇന്ത്യക്കാരിയായ പന്ത്രണ്ടുകാരി

വിമെന്‍പോയിന്‍റ് ടീം

കണ്ടുപിടിത്തങ്ങളുടെ രാജാവായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും ഐക്യു(ബുദ്ധിക്ഷമത)യെ വെല്ലാന്‍ ആര്‍ക്കുമാകില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ രാജഗൗരി പവാര്‍ എന്ന പന്ത്രണ്ടുകാരിയുടെ ഐക്യു കേട്ടാല്‍ ആരുമൊന്ന് ഞെട്ടും.

ഐന്‍സ്റ്റീനെക്കാളും ഹോക്കിങ്ങിനേക്കാളും ഐക്യു പോയിന്റില്‍ രണ്ട് പോയിന്റ് അധികം നേടിയാണ് ഇന്ത്യക്കാരിയായ ഈ കൊച്ചുമിടുക്കി ശ്രദ്ധ നേടിയത്. കഴിഞ്ഞ മാസം മാഞ്ചസ്റ്ററില്‍ നടന്ന ബ്രിട്ടിഷ് ഐക്യു ടെസ്റ്റിലാണ് രാജഗൗരി 162 ഐക്യു പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയത്. പതിനാറ് വയസ്സില്‍ താഴെയുള്ളവരുടെ ഏറ്റവും മികച്ച ഐക്യു പോയിന്റാണ് ഇത്.

ഇതേത്തുടര്‍ന്ന് ബ്രിട്ടിഷ് മെന്‍സ ഐക്യു സൊസൈറ്റി അംഗമായും ഈ കുട്ടി തെരഞ്ഞെടുക്കപ്പെട്ടു. മെന്‍സ ഐക്യു ടെസ്റ്റിലേക്കും രാജഗൗരി തെരഞ്ഞെടുക്കപ്പെട്ടു. ടെസ്റ്റിന് മുമ്പ് പേടിയുണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം മാറിയെന്നും എല്ലാം ഭംഗിയായി അവസാനിച്ചെന്നും കുട്ടി പറയുന്നു.

മകളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്ന് കുട്ടിയുടെ പിതാവ് സൂരജ്കുമാര്‍ പവാര്‍ പ്രതികരിച്ചു. ലണ്ടനില്‍ താമസിക്കുന്ന രാജഗൗരി ആള്‍ട്രിഞ്ചാം ഗ്രാമര്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും