സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എഴുത്തുകാരികള്‍ക്കായി വെബ്‌സൈറ്റ്

വിമെൻ പോയിന്റ് ടീം

 തിരു: മലയാളത്തിലെ എഴുത്തുകാരികളുടെ വിവരശേഖരവുമായി www.womenwritersofkerala എന്ന പേരില്‍ വെബ്‌സൈറ്റ്. മലയാളസാഹിത്യത്തിലെ എല്ലാ ശാഖയിലും ഉള്‍പ്പെട്ട എഴുത്തുകാരികളെ അറിയാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരമൊരുക്കുക എന്നതാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം. കരമന എന്‍ എസ് എസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറും 'സംയുക്ത' ജേര്‍ണലിന്റെ എഡിറ്ററുമായ ഡോ.ശ്രീദേവി കെ. നായരുടെ പ്രയത്‌നത്തിലാണ് വെബ്‌സൈറ്റ് രൂപം കൊണ്ടത്.
സംയുക്ത എ ജേര്‍ണലാണ് പദ്ധതി നടപ്പാക്കുന്നത് കേരളത്തിലെ 660 ല്‍പ്പരം എഴുത്തുകാരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. എഴുത്തുകാരുടെ വിവരം, ചിത്രം, എഴുതിയ പുസ്തകങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. മലയാളത്തില്‍ ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിച്ച സ്ത്രീകളുടെ വിവരശേഖരണമാണ് നടപ്പാക്കിയത്. 2002 ല്‍ ഡോ ശ്രീദേവി പ്രസിദ്ധീകരിച്ച മലയാളത്തിന്റെ എഴുത്തുകാരികള്‍ എന്ന പുസ്തകത്തിന്റെ തുടര്‍ച്ചയാണ് ഈ വെബ്‌സൈറ്റ്. പുതിയ തലമുറയിലെ വിവിധ മേഖലകളിലുള്ള എഴുത്തുകാര്‍ക്കും വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് വിവരങ്ങള്‍ നല്‍കിയിരിക്കുത്. ഒരു പേരിലോ, ഒരു പുസ്തകത്തിലോ ഒതുങ്ങിപ്പോയ ഏതാണ്ട് 200 എഴുത്തുകാരികളും ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ആദ്യ സ്ത്രീ രചനയായി അറിയപ്പെടു 'തലച്ചോറില്ലാത്ത സ്ത്രീകള്‍' എന്ന കഥയെഴുതിയ എം. സരസ്വതിഭായിക്കുറിച്ചും വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പുസ്തകള്‍ക്കൊപ്പം ആനുകാലികങ്ങളില്‍ കഥ, കവിത, ഉപന്യാസം എന്നിവ പ്രസിദ്ധീകരിച്ച അനേകം പുതിയ എഴുത്തുകാരികളുടെ പട്ടികയും വെബ്‌സൈറ്റിനായി തയ്യാറാക്കുുന്നുണ്ട്. എന്‍ട്രികളില്‍ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ആവശ്യമായ കൂട്ടിച്ചേര്‍ക്കലും തിരുത്തലും നിര്‍ദ്ദേശിക്കാവുതാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും