സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പുരുഷ ബന്ധുവിന്റെ സമ്മതം ഇല്ലാതെ തന്നെ സൗദി യുവതികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കണം

വിമെന്‍പോയിന്‍റ് ടീം

പുരുഷ ബന്ധുവിന്റെ സമ്മതം ഇല്ലാതെ തന്നെ സൗദി യുവതികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നിര്‍ദേശം. സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടതെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. തീരുമാനം എല്ലാ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കും ബാധകമാണ്. സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി മന്ത്രിസഭ തയ്യാറാക്കിയ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനമെന്നും മനുഷ്യാവകാശ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സൗദിയിലെ വനിതാ പൗരന്മാര്‍ക്കു നല്‍കുന്ന പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ നടപടിക്രമങ്ങള്‍ അതത് സര്‍ക്കാര്‍ ഏജന്‍സികളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പുനപരിശോധിക്കണമെന്നും രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സര്‍ക്കാര്‍ നീക്കത്തെ സൗദിയിലെ സ്ത്രീ ശാക്തീകരണ മുന്നേറ്റത്തിന്റെ വക്താക്കള്‍ സ്വാഗതം ചെയ്തു. പുരുഷ രക്ഷിതാവിന്റെ സമ്മതം വാങ്ങുകയെന്നതായിരുന്നു സ്ത്രീകള്‍ ഇത്തരം സേവനങ്ങള്‍ക്ക് നേരിട്ട പ്രധാന പ്രതിബന്ധമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ‘പുരുഷ രക്ഷിതാവ് എന്നത് എക്കാലത്തും സ്ത്രീയ്ക്കു മുമ്പിലുള്ള തടസമായിരുന്നു. കാരണം ചില രക്ഷിതാക്കള്‍ക്ക് അവര്‍ക്ക് സ്ത്രീകളുടെ മേല്‍ അധികാരമുറപ്പിക്കാനുള്ള അവസരമായി അതിനെ ഉപയോഗിക്കുന്നു.’ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ എന്ന സംഘടനയുടെ വക്താവായ മഹ അകീല്‍ അഭിപ്രായപ്പെട്ടു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും