സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഇത് ചരിത്ര നിമിഷം....!

വിമൻ പോയിന്റ് ടീം

"ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ല.പല പള്ളികള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന സമയത്തും അകത്ത് കയറാന്‍ കഴിഞ്ഞെങ്കില്‍ എന്ന് വിചാരിച്ചിട്ടുണ്ട്.പക്ഷേ അതൊന്ന് ഉറക്കെ പറയാന്‍ പേടിയായിരുന്നു.എന്നാല്‍ ഇപ്പോള്‍ സന്തോഷം തോന്നി"-മുസ്ലീം ജുമാമസ്ജിദ് സന്ദര്‍ശിച്ച ശേഷം ജമീല പറഞ്ഞു.കോട്ടയം താഴത്തങ്ങാടിയിലാണ് 1300 വര്‍ഷം പഴക്കമുള്ള മുസ്ലീം ജുമാമസ്ജിദ് സ്ത്രീകള്‍ക്ക് പ്രേവേശനം അനുവദിച്ചത്.നാളിത് വരെ കേട്ടറിവ് മാത്രമായിരുന്ന പള്ളിയ്ക്ക് അകം കണ്ടത് അവര്‍ക്ക് ഏറെ അനുഭൂതി ഉണര്‍ത്തി.നിസ്കാര സമയം ഒഴികെയുള്ള അവസരങ്ങളിലാണ് സ്ത്രീകള്‍ക്ക് സന്ദര്‍ശനം അനുവദിച്ചത്.അവര്‍ നിശബ്ദരായി പ്രാര്‍ത്ഥിച്ചു.മതാചാരങ്ങളനുസരിച്ച് ഹൗളില്‍ നിന്നും വെള്ളമെടുത്ത് അംഗശുദ്ധി വരുത്തിയാണ് അവര്‍ പള്ളിയ്ക്ക് അകത്ത് കടന്നത്.കൊത്തുപണികളാല്‍ അലംകൃതമായ പള്ളി സ്ത്രീകള്‍ക്ക് വളരെയധികം കൗതുകമുണര്‍ത്തി.വരുന്ന മേയ് എട്ടിനും സ്ത്രീകള്‍ക്ക്  പള്ളികമ്മിറ്റി പ്രവേശനം അനുവദിച്ചിട്ടുണ്ട്.ആരാധാനയുടെ ഭാഗമായല്ല മറിച്ച് സ്ത്രീകള്‍ക്ക് പള്ളിക്ക് അകം സന്ദര്‍ശിക്കാനുള്ള അവസരം നല്കുക എന്നതാണ് പള്ളികമ്മിറ്റിയുടെ ലക്ഷ്യം എന്ന് അവര്‍ വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും