സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഒരു ദിവസത്തെ സിഇഒ ആയി പദ്മിനി പഗഡാല

വിമെന്‍പോയിന്‍റ് ടീം

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഒരു ദിവസത്തെ സിഇഒ ആയി പദ്മിനി പഗഡാല. സംഭവം സത്യം തന്നെയാണ്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ട് കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് ഗംഭീരമായ ഒരു അവസരം മുന്നോട്ട്‌വെച്ചു. കമ്പിനിയുടെ ഒരു ദിവസത്തെ സിഇഒ ആകാനുള്ള അവസരമാണ് നല്‍കിയത്. ഇതിന് താല്‍പര്യം പ്രകടിപ്പിച്ച് 150 ഓളം ജീവനക്കാര്‍ അപേക്ഷ നല്‍കുകയും ചെയ്തു. ഇവരില്‍ നിന്ന് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ വെറും നാലുവര്‍ഷമാത്രം തങ്ങളുടെ കമ്പിനിയില്‍ ജോലി ചെയ്തിരുന്ന പദ്മിനിയെ ഒരു ദിവസത്തേക്കുള്ള സിഇഒ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.കമ്പിനിയിലെ അസോസിയേറ്റ് ഡയറക്ടറായ പദ്മിനി ലോജിസ്റ്റിക്സ് യൂണിറ്റായ ഇ-കാര്‍ട്ടിന്റെ ഭാഗമാണ്.

കല്യാണ്‍ കൃഷ്ണമൂര്‍ത്തി സാധാരണയായി പങ്കെടുക്കുന്ന വിവിധ യോഗങ്ങളില്‍ സിഇഒ-ആയി പങ്കെടുക്കാനും ജീവനക്കാര്‍ക്ക് മെയിലുകള്‍ അയക്കാനും തീരുമാനങ്ങളെടുക്കാനും സിഇഒ-ആയി അവസരം കിട്ടിയ പദ്മിനിക്ക് സാധിച്ചു. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-യില്‍ ഇന്‍ഡസ്ട്രീയല്‍ എഞ്ചിനിയറിങ് ബിരുദം കരസ്ഥമാക്കിയ വ്യകതിയാണ് പദ്മിനി.

കമ്പനിയുടെ വിവിധ തലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ നേരിടുന്ന വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും മറ്റ് ജീവനക്കാര്‍ക്ക് മനസ്സിലാക്കാനും ഉന്നത മാനേജ്മെന്റും കീഴ് ജീവനക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഈ പരിപാടി. ബിഗ് 10 സിഇഒ എന്നായിരുന്നു ഈ പരിപാടിക്ക് പേരിട്ടിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും