സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

15 മാസത്തെ വിലക്കിനു ശേഷം മരിയ ഷറപ്പോവ മടങ്ങിയെത്തുന്നു

വിമെന്‍പോയിന്‍റ് ടീം

15 മാസത്തെ വിലക്കിനു ശേഷം ടെന്നീസ് കോര്‍ട്ടിലെക്ക് മരിയ ഷറപ്പോവ തിരിച്ചു വരുന്നു.
ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ കഴിഞ്ഞ 15 മാസമായി മരിയ ഷറപ്പോവ സസ്പെന്‍ഷനിലായിരുന്നു.

സസ്പെന്‍ഷന്‍ കാലത്തു ബോക്സിംഗ് റിംഗില്‍ ഉള്‍പ്പെടെ ഒരുകൈ നോക്കിയിട്ടാണ് ഷറപ്പോവ വീണ്ടും റാക്കറ്റേന്തുന്നത്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് ഉള്‍പ്പെടെയുള്ള വമ്ബന്‍ ഫാഷന്‍ ഷോകള്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനം എന്നിവ കൂടാതെയാണ് ഫിറ്റ്നസ് ഉറപ്പാക്കാന്‍ ബോക്സിംഗും പയറ്റിയത്.
ഇതിനിടയില്‍ അണ്‍സ്റ്റോപ്പബിള്‍ എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്. സ്റ്റട്ട്ഗര്‍ട്ട് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഷറപ്പോവയ്ക്കു സംഘാടകര്‍ നല്‍കി. റോബര്‍ട്ട് വിന്‍സിയുമായാണ് ഷറപ്പോവ ഏറ്റുമുട്ടുക.
സസ്പെന്‍ഷന്‍ മൂലം 2016ല്‍ കളിക്കാനാവാതെ വന്നതോടെ റാങ്കിംഗില്‍ നിന്നു ഷറപ്പോവ പുറത്തായിരുന്നു. കുറഞ്ഞത് മൂന്നു ടൂര്‍ണമെന്റിലെങ്കിലും പങ്കെടുക്കുകയും പിന്നിട്ട 52 ആഴ്ചകള്‍ക്കുള്ളില്‍ 10 റാങ്കിംഗ് പോയിന്റ് നേടുകയും ചെയ്യുന്നവര്‍ക്കാണ് റാങ്കിംഗില്‍ ഉള്‍പ്പെടാന്‍ യോഗ്യത.

സ്റ്റട്ട്ഗര്‍ട്ട് ടൂര്‍ണമെന്റ് വിജയിക്ക് 1,07,035 യൂറോയാണ് സമ്മാനത്തുക. 470 പോയിന്റുകളും നേടാനാകും. പരിക്കുമൂലമോ മറ്റോ കളിക്കാനാകാതെ റാങ്കിംഗ് നഷ്ടപ്പെടുന്ന മുന്‍നിര താരങ്ങള്‍ക്കാണ് സാധാരണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കാറുള്ളത്. ഇതു സംബന്ധിച്ച അവസാന തീരുമാനം സംഘാടകരുടേതാണ്.
സസ്പെന്‍ഷനിലൂടെ റാങ്കിംഗിനു പുറത്തായെങ്കിലും അഞ്ചു തവണ ഗ്രാന്‍ഡ് സ്ലാം നേടിയ ചരിത്രമാണ് ഷറപ്പോവയെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്ക് പരിഗണിക്കാന്‍ ഇടയാക്കിയത്. എന്നാല്‍, ഷറപ്പോവയ്ക്കു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയതിനെ വിമര്‍ശിക്കുന്നവരുമുണ്ട്.

അതേസമയം, പ്രധാന എതിരാളിയും ലോക ഒന്നാം നമ്ബര്‍ താരവുമായ സെറീന വില്യംസ് ഷറപ്പോവയെ പിന്തുണച്ച്‌ രംഗത്തുവന്നത് ശ്രദ്ധേയമായി. ടെന്നീസ് റാണിപട്ടം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ സെറീന വില്യംസുമായി ഉടന്‍ ഏറ്റുമുട്ടേണ്ടി വരില്ല എന്ന ആശ്വാസവും ഷറപ്പോവയ്ക്കുണ്ട്. സെറീന ഗര്‍ഭിണിയായതിനാല്‍ കളത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. സസ്പെന്‍ഷനില്‍ ആകുന്നതിന് മുമ്ബുള്ള അഞ്ചു സീസണുകളിലും ടോപ് ഫൈവില്‍ ഷറപ്പോവയുണ്ടായിരുന്നു. അതാണ് അവരുടെ ആത്മവിശ്വാസവും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും