സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഗര്‍ഭ നിരോധന ഗുളികകള്‍ സ്ത്രീകളില്‍ ജീവിത നിലവാരം കുറയ്ക്കുമെന്ന് പഠനം

വിമെന്‍പോയിന്‍റ് ടീം

ഗര്‍ഭ നിരോധന ഗുളികകള്‍ സ്ത്രീകളില്‍ ജീവിത നിലവാരം കുറയ്ക്കുമെന്ന് പഠനം. സ്വീഡനിലെ കരോളിന്‍സ്സ്‌ക ഇന്‍സ്റ്റിറ്റൂട്ടും സ്റ്റോക്‌ഹോം സ്‌കൂള്‍ ഓഫ് എക്കണോമിക്‌സും സഹകരിച്ചാണ് ഈ പഠനം നടത്തിയത്.

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ ജീവിത നിലവാരം താഴ്ന്നുവെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. ഇവ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം പറയുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളുടെ മാനസിക നില, പൊതുബോധം, ആത്മനിയന്ത്രണം, ഊര്‍ജ്ജ നിലകള്‍ എന്നിവയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പഠനം പറയുന്നത്. ഡിപ്രഷന്‍ അഥവാ വിഷാദരോഗത്തിലേക്കും ഇത് നയിക്കുമെന്ന് പറനം പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും