സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ 3 ലക്ഷം കവിഞ്ഞു.

വിമന്‍ പോയിന്റ് ടീം

സ്‌ത്രീകള്‍ക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങളില്‍ വന്‍ വര്‍ധന ഉണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യസഭയില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി മനേക ഗാന്ധിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. 2013ല്‍ 3,09,456 കേസ്സുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 2012 ല്‍ ഇത്‌ 2,44,270 ഉം 2011 ല്‍ 2,28,650 ഉം ആയിരുന്നു.

ഇത്തരത്തില്‍ അതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ ഏറെയും വീട്ടിനു പുറത്ത്‌ തൊഴില്‍ എടുക്കുന്ന സ്‌ത്രീകള്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക്‌ വേണ്ടിയുള്ള ഹോസ്റ്റലുകള്‍ കൂടുതല്‍ പണിയുന്നുണ്ടെന്നും മന്ത്രി മറ്റൊരു ചോദ്യത്തിനു ഉത്തരമായി അറിയിച്ചു. അവിവാഹിതകളും, വിധവകളും വിവാഹമാചിതരും അയവര്‍ ഉള്‍പ്പെടെയുള്ള സ്‌ത്രീകള്‍ക്ക്‌ വേണ്ടി വാടക കെട്ടിടത്തില്‍ ഹോസ്റ്റല്‍ നടത്തുവാന്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ട്‌. 1972-73 ല്‍ ഈ പദ്ധതി തുടങ്ങിയ ശേഷം 916 ഹോസ്റ്റലുകല്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം ആരംഭിച്ചതായും മനേക ഗാന്ധി രാജ്യസഭയില്‍ വെളിപ്പെടുത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും