സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കാര്‍മെന്റെയും ലുപിതയുടെയും അസാധാരണ ജീവിതകഥ

വിമെന്‍പോയിന്‍റ് ടീം

അമേരിക്കയിലെ കണക്ടിക്കട്ടിലുള്ള ന്യൂ മിൽഫോർഡിലെ സയാമീസ് ഇരട്ടകളായ കാർമെനും ലുപിതയും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിജയകരമായി 16ാം വയസിലെത്തിയിരിക്കുന്നു. അസാധാരണമായ ശരീരപ്രകൃതിയാണിവരെ വ്യത്യസ്തരാക്കുന്നത്. പരസ്പരം ഒട്ടിപ്പിടിച്ച് ജനിച്ച ഇവരുടെ അരയ്ക്ക് മുകളിലേക്ക് രണ്ട് ശരീരമാണുള്ളത്. എന്നാൽ കാലു മുതൽ വയറു വരെ ഒറ്റയാൾ മാത്രമാണിവർ. രണ്ടു പേരുടെയും സ്വഭാവമാകട്ടെ തികച്ചും വ്യത്യസ്തമാണ്. 

ജനിച്ച് മൂന്നാം ദിവസം ഈ ഇരട്ടകൾ മരിക്കുമെന്നായിരുന്നു ഡോക്ടർമാർ പ്രവചിച്ചിരുന്നത്. എന്നാൽ ഇവർ ഇപ്പോൾ 16ാം ജന്മദിനം ഒരുമിച്ച് ആഘോഷിച്ച് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകാണ്. ഇത്തരത്തിൽ കാർമെന്റെയും ലുപിതയുടെയും ജീവിതകഥ അസാധാരണതകളേറെ നിറഞ്ഞതാകുന്നു.
ഭൂരിഭാഗം സയാമീസ് ഇരട്ടകളും ജനനത്തിന് ശേഷം അൽപകാലം മാത്രമേ ജീവിച്ചിരിക്കാറുള്ളുവെന്നിരിക്കെയാണ് 16 വയസ് വരെ ജീവിച്ച ഇവർ അത്യത്ഭുതം ജനിപ്പിക്കുന്നത്. ജീവിതത്തിന്റെ ഓരോ നിമിഷവും പങ്ക് വച്ച് ജീവിക്കുന്നവരാണിവർ. ഇവരെ വേർപെടുത്തി രണ്ട് വ്യക്തികളാക്കാൻ കുടുംബക്കാരും ഡോക്ടർമാരും നിർദേശിക്കുമ്പോഴൊക്കെ തങ്ങളെ എന്തിനാണ് പകുതിയായി മുറിച്ച് മാറ്റുന്നതെന്നാണ് ഇവർ തങ്ങളുടെ അമ്മയോട് ചോദിക്കാറുള്ളത്. ഈ പെൺകുട്ടികളുടെ നെഞ്ച്, ഇടുപ്പ് പ്രദേശം, എന്നിവ ഒന്ന് ചേർന്ന നിലയിലാണുള്ളത്. ഇരുവർക്കും രണ്ട് വീതം കൈകളുണ്ടെങ്കിലും പൊതുവായി രണ്ട് കാലുകളേയുള്ളൂ.

ഇതിൽ വലത്ത കാല് കാർമെനും ലുപിത ഇടതുകാലും നിയന്ത്രിക്കുന്നു.....എന്നാൽ വളർന്ന് വരുന്നതിനിടിൽ ഇരുവരും അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇരുവരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇരുവരും ഓംഫലോപാഗസ് ട്വിൻസ് എന്ന കാറ്റഗറിയിലാണ് പെടുന്നത്. അതായത് ഇരു പെൺകുട്ടികൾക്കും ഒരു ഹൃദയം, രണ്ട് സെറ്റ് കൈകൾ, രണ്ട് ശ്വാസകോശം, ഒരു വയർ എന്നിവയാണുള്ളത്. എന്നാൽ ഇവർക്ക് ചില വാരിയെല്ലുകൾ പൊതുവായാണുള്ളത്. കൂടാതെ കരൾ, രക്തചംക്രമണ വ്യവസ്ഥ, ദഹന വ്യവസ്ഥ, പ്രത്യുൽപാദന അവയവം എന്നിവ പൊതുവായിട്ടാണുള്ളത്.

ഇവർ എത്തരത്തിലാണ് ബാത്ത് റൂമിൽ പോവുകയെന്നും ആർത്തവം കൈകാര്യം ചെയ്യുകയെന്നും പലരും അത്ഭുതപ്പെടുന്നുണ്ട്.ഇവരുടെ ബ്ലാഡറും ഗർഭപാത്രവും പ്രവർത്തന സജ്ജമാണ്. ഇരുവരും മുതിർന്നപ്പോൾ എങ്ങനെയാണ് രണ്ട് കാലുകൾ പൊതുവായി ഉപയോഗിച്ച് നടക്കുക, ഇരിക്കുക, ജോലി ചെയ്യുക തുടങ്ങിയ കാര്യങ്ങൾ പരിശീലിക്കാനായി ഇരുവരും വർഷങ്ങളോളം ഫിസിക്കൽ തെറാപ്പി ചെയ്തിരുന്നു. 

മുതിർന്നപ്പോൾ ഇരുവരെയും വേർപെടുത്തുന്നതിനെ കുറിച്ച് ഡോക്ടർമാർ ആലോചിച്ചിരുന്നു. എന്നാൽ നിർണാകമായ ചില അവയവങ്ങൾ പങ്ക് വയ്ക്കുന്നതിനാൽ ഇത് അപകടം വരുത്തി വയ്ക്കുമെന്ന് തിരിച്ചറിഞ്ഞതിനാൽ ഡോക്ടർമാർ അതിൽ നിന്നും പിന്മാറുകയായിരുന്നു. രണ്ട് പേരും വ്യത്യസ്തമായ കഴിവുകളുള്ളവരാണ്.അതായത് കാർമെൻ സ്‌കൂളിൽ പഠിക്കാൻ മിടുക്കിയാണ്. എന്നാൽ ലുപിത വായിക്കാനും സംസാരിക്കാനും പരീക്ഷകളെഴുതാനും പിന്നിലാണ്. കാർമെൻ അണിഞ്ഞൊരുങ്ങാനിഷ്ടപ്പെടുന്നുവെങ്കിൽ ലുപിത അതിൽ അത്ര ശ്രദ്ധാലുവല്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും