സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിധവകളെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍; സര്‍ക്കാരിന് ഒരു ലക്ഷം പിഴ വിധിച്ച് സുപ്രീംകോടതി

വിമെന്‍പോയിന്‍റ് ടീം

രാജ്യത്തെ വിധവകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിധവകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സുപ്രീംകോടതി മുന്നോട്ടുവെച്ചിരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. 

വിമര്‍ശനത്തിന് പുറമെ കേന്ദ്ര സര്‍ക്കാരിന് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ താത്പര്യമില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കോടതി എന്തെങ്കിലും പറയുമ്പോള്‍ കോടതി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നതെന്നും കോടതി പറഞ്ഞു. 

ജസ്റ്റിസ് മദന്‍.ബി.ലോക്കൂരും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്. രാജ്യത്തെ വിധവകള്‍ക്കായി ഒന്നും ചെയ്യാന്‍ താത്പര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ പറയുന്നതെന്നും കോടതി കുറ്റപ്പെടുത്തി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും