സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വയസ് 117; വൈലറ്റ് ബ്രൗണ്‍ ഇനി ലോകത്തിന്റെ മുതുമുത്തശ്ശി

വിമെന്‍പോയിന്‍റ് ടീം

117 വയസ് പിന്നിട്ട എമ്മ മൊറാനോ മരിച്ചതോടെ ജമൈക്കയുടെ വൈലറ്റ് ബ്രൗണാണ് ഇനി ലോകത്തിന്റെ മുതു മുത്തശ്ശി. മാര്‍ച്ചിലായിരുന്നു ബ്രൗണ്‍ തന്റെ 117ാം ജന്മദിനം ആഘോഷിച്ചത്. 1900 മാര്‍ച്ച് പത്തിനായിരുന്നു ബ്രൗണിന്റെ ജനനം.

 പശ്ചിമ ജമൈക്കയില്‍ തന്റെ വീടിന് സമീപമുള്ള കരിമ്പിന്‍ തോട്ടങ്ങളില്‍ ജോലി ചെയ്തായിരുന്നു ബ്രൗണിന്റെ ജീവിതം. ചിക്കനും പോര്‍ക്കും ഒഴിവാക്കിയായിരുന്നു ബ്രൗണിന്റെ ഭക്ഷണ ക്രമം. 1800കളില്‍ ജനിച്ചവരില്‍ ജീവനോടെയുള്ളത് ബ്രൗണ്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍. ലോകത്തിന്റെ മുതുമുത്തശ്ശിയായ ബ്രൗണിന് ആശംസയുമായി ജമൈക്കന്‍ പ്രസിഡന്റും രംഗത്തെത്തി.

ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന അവകാശവാദവുമായി പലരും എത്തുന്നുണ്ടെങ്കിലും ബ്രൗണിന് മാത്രമാണ് കൃത്യമായ വയസ് തെളിയിക്കുന്ന രേഖകള്‍ ഉള്ളതെന്ന് ജെറോനടോളജി റിസര്‍ച്ച് ഗ്രൂപ്പ് വ്യക്തമാക്കുന്നു. 1900 ആഗസ്റ്റ് നാലിന് ജനിച്ച ജാപ്പനീസ് മുത്തശ്ശി നബി തജിമയും, 1901 മെയ് രണ്ടിന് ജനിച്ച ചിയോ മിയക്കോയുമാണ് ബ്രൗണിന് പിന്നിലുള്ളത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും