സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സാരി വിറ്റും പാര്‍ട്ടി ഫണ്ടുണ്ടാക്കാം!

വിമെന്‍പോയിന്‍റ് ടീം

പാര്‍ട്ടി ഫണ്ടുണ്ടാക്കാന്‍ എന്തൊക്കെയുണ്ട് വഴികള്‍ എന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കളോട് ചോദിച്ചാല്‍ ബക്കറ്റ് പിരിവും പോസറ്ററൊട്ടിപ്പും തുടങ്ങി പല ഉത്തരങ്ങളും കിട്ടും.സാരി വിറ്റ് പാര്‍ട്ടി ഫണ്ട് ഉണ്ടാക്കാമെന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരേയും തോന്നിയിട്ടില്ല. എന്നാല്‍ തോന്നിയ നേതാവുണ്ട്. അങ്ങ് തെലങ്കാനയില്‍. ബക്കറ്റുംകൊണ്ട് വീടുകള്‍തോറും കയറി ഇറങ്ങുന്നതിനേക്കാള്‍ നല്ലതല്ലേ സാരി വില്‍പന നടത്തി പാര്‍ട്ടി ഫണ്ട് സ്വരൂപിക്കുന്നത്! 

തെലങ്കാനാ രാഷ്ട്രസമിതി നേതാവും എംപിയുമായ കെ കവിതയാണ് വ്യത്യസ്തമായ ഐഡിയയുമായി എത്തിയത്. നിസാമാബാദിലാണ് എംപിയും കൂട്ടരും സാരിക്കച്ചവടത്തിനിറങ്ങിയത്. എല്‍വിആര്‍ വസ്ത്ര ഷോറുമിലായിരുന്നു എംപിയുടെ സാരിക്കച്ചവടം. വസ്ത്രശാലയിലെത്തിയ എംപി അന്നത്തെ കച്ചവടം ഏറ്റെടുക്കുകയായിരുന്നു. സാരികളുമായി നില്‍ക്കുന്ന എംപിയെ കണ്ടതോടെ കടയിലെത്തിയവര്‍ എംപിക്ക് ചുറ്റും കൂടി. പിന്നെ എംപി തന്നെ എല്ലാവര്‍ക്കും ഇണങ്ങുന്ന സാരികള്‍ തെരഞ്ഞെടുത്ത് കൊടുക്കുകയും ചെയ്തു. ഏഴ് ലക്ഷം രൂപയാണ്‌ സരി വില്‍പനയിലൂടെ എംപി പാര്‍ട്ടിക്കായി നേടിയെടുത്തത് എന്നാണ് വിവരം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും